കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) അമീരി റീജിയണിന്റെ പുരുഷ ടീമായ അമീരി വാരിയേഴ്സിന്റെയും വനിതാ ടീമായ അമീരി പിങ്ക് പാന്തേഴ്സിന്റെയും ജഴ്സി പ്രകാശനം ഒക്ടോബർ 31ന് സാൽമിയ ഗാർഡനിൽ നടന്നു.
ഇൻഫോക് അമീരി റീജിയൺ- കൺവീനർ ശരത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നിഷ കുര്യൻ സ്വാഗതമാശംസിച്ചു. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ, ട്രഷറർ മുഹമ്മദ് ഷാ എന്നിവരുടെ സാന്നിധ്യത്തിൽ ജഴ്സി സ്പോൺസറായ ലിവ്പ്യൂർ വാട്ടർ പ്യൂരിഫയർ മാനേജർ ക്ലിന്റൺ മെനെസെസ് പ്രകാശനം ചെയ്തു.
പുരുഷ ടീമിന്റെ പ്രതിനിധികളായ അനൂപ് മണികണ്ഠൻ, സജിലാൽ ശശിധരൻ, വനിതാ ടീം ക്യാപ്റ്റൻ ആമ്പിളി എബ്രഹാം എന്നിവർക്ക് ജഴ്സി കൈമാറിയായിരുന്നു പ്രകാശനം.