x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഫോ​ക് അ​മീ​രി റീ​ജി​യ​ൺ പു​രു​ഷ - വ​നി​താ ക്രി​ക്ക​റ്റ് ടീ​മു​ക​ളു​ടെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: November 4, 2026 10:51 AM IST | Updated: November 4, 2026 10:51 AM IST

l

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ഇ​ൻ​ഫോ​ക്) അ​മീ​രി റീ​ജി​യ​ണി​ന്‍റെ പു​രു​ഷ ടീ​മാ​യ അ​മീ​രി വാ​രി​യേ​ഴ്സി​ന്‍റെ​യും വ​നി​താ ടീ​മാ​യ അ​മീ​രി പി​ങ്ക് പാ​ന്തേ​ഴ്സി​ന്‍റെ​യും ജഴ്സി പ്ര​കാ​ശ​നം ഒ​ക്‌ടോ​ബ​ർ 31ന് ​സാ​ൽ​മി​യ ഗാ​ർ​ഡ​നി​ൽ ന​ട​ന്നു.

ഇ​ൻ​ഫോ​ക് അ​മീ​രി റീ​ജി​യ​ൺ- ക​ൺ​വീ​ന​ർ ശ​ര​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷ കു​ര്യ​ൻ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഇ​ൻ​ഫോ​ക് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് വേ​ലാ​യു​ധ​ൻ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷാ ​എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ഴ്സി സ്പോ​ൺ​സ​റാ​യ ലി​വ്പ്യൂ​ർ വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ മാ​നേ​ജ​ർ ക്ലി​ന്‍റ​ൺ മെ​നെ​സെ​സ് പ്ര​കാ​ശ​നം ചെ​യ്തു.

പു​രു​ഷ ടീ​മി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യ അ​നൂ​പ് മ​ണി​ക​ണ്ഠ​ൻ, സ​ജി​ലാ​ൽ ശ​ശി​ധ​ര​ൻ, വ​നി​താ ടീം ​ക്യാ​പ്റ്റ​ൻ ആ​മ്പി​ളി എ​ബ്ര​ഹാം എ​ന്നി​വ​ർ​ക്ക് ജ​ഴ്സി കൈ​മാ​റി​യാ​യി​രു​ന്നു പ്ര​കാ​ശ​നം.

 

K-Rail Survey K-Rail Survey

ഇ​ൻ​ഫോ​ക് കോ​ർ ക​മ്മി​റ്റി അം​ഗം അ​നീ​ഷ് പൗ​ലോ​സ്, സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​തീ​ഷ് ക​രു​ണാ​ക​ര​ൻ, സ്പോ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ ഡെ​ന്നി​സ് സാ​ജ​ൻ, റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് ക​മ്മി​റ്റി അം​ഗം ജെ​യ്സ​ൺ മാ​ത്യു, റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ സി​നി ഐ​സ​ക്, ജോ. ​ക​ൺ​വീ​ന​ർ ജോ​ളി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ വൈ​ശാ​ഖി വി​ശ്വ​നാ​ഥ്, പാ​ർ​വ​തി രാ​ധാ​കൃ​ഷ്ണ​ൻ, മെ​റീ​ന പൗ​ലോ​സ് എ​ന്നി​വ​രും ടീം ​അം​ഗ​ങ്ങ​ളും ച​ട​ങ്ങു​ക​ൾ ഏ​കോ​പി​പ്പി​ച്ചു. കാ​യി​ക​രം​ഗ​ത്ത് ഐ​ക്യ​ത്തോ​ടെ​യും ടീം ​സ്പി​രി​റ്റോ​ടെ​യും മു​ന്നേ​റു​ന്ന​തി​നു​ള്ള പ്ര​ചോ​ദ​ന​മാ​യി ജ​ഴ്സി പ്ര​കാ​ശ​ന ച​ട​ങ്ങ് മാ​റി.

വ​രാ​നി​രി​ക്കു​ന്ന ഇ​ൻ​ഫോ​ക് ക്രി​ക്ക​റ്റ് കാ​ർ​ണി​വ​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ടീ​മി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്താ​നു​ള്ള ത​യാറെ​ടു​പ്പി​ലാ​ണ് അ​മീ​രി വാ​രി​യേ​ഴ്സും അ​മീ​രി പി​ങ്ക് പാ​ന്തേ​ഴ്സും.

Tags : INFOK AmiriRegion CricketTeam Jersey NRINews

Recent News

Corehub Up