ജെഫ്രി വൈഷെറ്റ്
ഇൻഡ്യാനപോളിസ് : കാമുകിയുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ തീവച്ചു കൊന്ന കേസിൽ ജെഫ്രി വൈഷെറ്റിന്റെ (50) വധശിക്ഷ വ്യാഴാഴ്ച തന്നെ നടപ്പാക്കുമെന്ന് ഇൻഡ്യാന ഗവർണർ മൈക്ക് ബ്രോൺ. പ്രതി സമർപ്പിച്ച ദയാഹർജി തള്ളിയ ഗവർണർ, വധശിക്ഷയുമായി മുന്നോട്ട് പോകാനുള്ള ഇൻഡ്യാന പരോൾ ബോർഡിന്റെ ശുപാർശ അംഗീകരിക്കുകയായിരുന്നു.
2010ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അലിസ ലിഞ്ച് (8), കേലെബ് ലിഞ്ച് (5) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു ജെഫ്രി വീടിന് തീയിട്ടത്. 2013ലെ വിചാരണയിലാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.
തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തടവുകാലത്ത് നല്ല രീതിയിൽ ജീവിക്കാൻ അവസരം നൽകണമെന്നും കാണിച്ച് ജീവപര്യന്തം തടവുകളാക്കി ശിക്ഷ കുറയ്ക്കണമെന്ന് പ്രതി അപേക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ ഇത് നിരസിക്കുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ഇൻഡ്യാന ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ അറിയിച്ചു.
Tags : murdered two children Deepika DeepikaNewspaper BreakingNews death sentence for man who murdered two children