x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൈ​ന്‍ ആ​ര്‍​ട്‌​സ് ഇ​ന്ത്യ​യു​ടെ 15-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും; ഉ​ത്സ​വ് 2026 ന​വം​ബ​ര്‍ 7ന് ​വി​യ​ന്ന​യി​ല്‍

ജോ​ബി ആ​ന്റ​ണി
Published: November 4, 2026 07:10 AM IST | Updated: November 4, 2026 07:10 AM IST

ഉ​ത്സ​വ് 2026

വി​യ​ന്ന: മ​ല​യാ​ളി​ക​ളു​ടെ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ഫൈ​ന്‍ ആ​ര്‍​ട്‌​സ് ഇ​ന്ത്യ വി​യ​ന്ന​യു​ടെ 15-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും കേ​ര​ള​ത്തിന്‍റെ​ 70-ാം പി​റ​വി ദി​നാ​ഘോ​ഷ​വും സം​യു​ക​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ഉ​ത്സ​വ് 2026 – കേ​ര​ള പി​റ​വി’ എ​ന്ന പേ​രി​ല്‍ ന​ട​ക്കു​ന്ന ആ​ഘോ​ഷ​സം​ഗ​മം 2026 ന​വം​ബ​ര്‍ 7 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മ​ണി​ക്ക് വി​യ​ന്ന​യി​ലെ വി​എ​ച്ച്എ​സ് ഫ്‌​ലോ​റി​ഡ്‌​സ്‌​ഡോ​ര്‍​ഫി​ല്‍ (VHS Floridsdorf, Angerer Straße 14, 1210 Wien) ന​ട​ക്കും.

ഓ​സ്ട്രി​യ​യി​ലെ തൊ​ഴി​ലാ​ളി ക്ഷേ​മ സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ് റെ​നാ​തെ ആ​ന്‍​ഡേ​ര്‍​ല്‍ മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വി​ശി​ഷ്ട അ​തി​ഥി​യാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ന്‍ ദേ​വി ഗോ​പി​നാ​ഥ് സ​ന്നി​ഹി​ത​യാ​യി​രി​ക്കും.

മ​ല​യാ​ളി​യു​ടെ ത​നി​മ​യും ഭാ​ര​തീ​യ സം​സ്‌​കാ​ര​ത്തി​ന്‍റെ​യും ക​ല​ക​ളു​ടെ​യും മ​നോ​ഹാ​രി​ത വി​ളി​ച്ചോ​തു​ന്ന നൃ​ത്ത​നൃ​ത്യ​ങ്ങ​ളും സം​ഗീ​ത നി​ശ​യും പ​രി​പാ​ടി​യി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​കും. ഒ​ന്നാം സ​മ്മാ​നം 500 യൂ​റോ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ കാ​ത്തി​രി​ക്കു​ന്ന ടോം​ബോ​ല മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. രു​ചി​ക​ര​മാ​യ ഇ​ന്ത്യ​ന്‍ വി​ഭ​വ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് പ​ത്തി​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ചേ​ല​പ്പു​റ​ത്ത്, ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി ചേ​ല​പ്പു​റ​ത്ത്, ബി​നു മാ​ര്‍​ക്കോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു. പ്ര​വേ​ശ​നം പൂ​ര്‍​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​യ​വ​ര്‍​ണ്ണാ​ഭ​മാ​യ ആ​ഘോ​ഷ​ത്തി​ലേ​ക്ക് മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ഇ​ന്ത്യ​ന്‍ സം​സ്‌​കാ​രം ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍:
തീ​യ​തി: 2026 ന​വം​ബ​ര്‍ 7
സ​മ​യം: വൈ​കു​ന്നേ​രം 5 മ​ണി മു​ത​ല്‍
വേ​ദി: VHS Floridsdorf, Angerer Straße 14, 1210 Wien

Tags : Kerala Piravi Celebrations Utsav 2026 Deepika DeepikaNewspaper BreakingNews Fine Arts India 15th Anniversary Kerala Piravi

Recent News

Corehub Up