Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murdered Two Children

America

ദ​യാ​ഹ​ർ​ജി ത​ള്ളി; ഇ​ൻ​ഡ്യാ​ന​യി​ൽ ര​ണ്ടു കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ വ്യാ​ഴാ​ഴ്ച

 

ഇ​ൻ​ഡ്യാ​ന​പോ​ളി​സ് : കാ​മു​കി​യു​ടെ ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ തീ​വ​ച്ചു കൊ​ന്ന കേ​സി​ൽ ജെ​ഫ്രി വൈ​ഷെ​റ്റി​ന്‍റെ (50) വ​ധ​ശി​ക്ഷ വ്യാ​ഴാ​ഴ്ച ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന് ഇ​ൻ​ഡ്യാ​ന ഗ​വ​ർ​ണ​ർ മൈ​ക്ക് ബ്രോ​ൺ. പ്ര​തി സ​മ​ർ​പ്പി​ച്ച ദ​യാ​ഹ​ർ​ജി ത​ള്ളി​യ ഗ​വ​ർ​ണ​ർ, വ​ധ​ശി​ക്ഷ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള ഇ​ൻ​ഡ്യാ​ന പ​രോ​ൾ ബോ​ർ​ഡി​ന്‍റെ ശു​പാ​ർ​ശ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2010ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ലി​സ ലി​ഞ്ച് (8), കേ​ലെ​ബ് ലി​ഞ്ച് (5) എ​ന്നീ കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ടി​ക​ളു​ടെ അ​മ്മ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു ജെ​ഫ്രി വീ​ടി​ന് തീ​യി​ട്ട​ത്. 2013ലെ ​വി​ചാ​ര​ണ​യി​ലാ​ണ് കോ​ട​തി ഇ​യാ​ൾ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

ത​നി​ക്ക് മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ട​വു​കാ​ല​ത്ത് ന​ല്ല രീ​തി​യി​ൽ ജീ​വി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും കാ​ണി​ച്ച് ജീ​വ​പ​ര്യ​ന്തം ത​ട​വു​ക​ളാ​ക്കി ശി​ക്ഷ കു​റ​യ്ക്ക​ണ​മെ​ന്ന് പ്ര​തി അ​പേ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഇ​ൻ​ഡ്യാ​ന ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ക​റ​ക്ഷ​ൻ അ​റി​യി​ച്ചു.

Latest News

Corehub Up