x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​എ മെ​മ്പേ​ഴ്സ് പോ​ർ​ട്ട​ൽ ഔ​ദ്യോ​ഗി​ക​മാ​യി ലോ​ഞ്ച് ചെ​യ്തു

എൻആർഐ ഡെസ്ക്
Published: November 4, 2026 11:25 AM IST | Updated: November 4, 2026 11:25 AM IST

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) അം​ഗ​ങ്ങ​ൾ​ക്കാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത കെ​പി​എ മെ​മ്പേ​ഴ്സ് പോ​ർ​ട്ട​ലി​ന്‍റെ​യും മൊ​ബൈ​ൽ അ​പ്പി​ന്‍റെ​യും ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കെ​പി​എ എ​ഡ്യൂ​ക്ഷേ​ഷ​ൻ എ​ക്സ്‌​ല​ൻ​സ് അ​വാ​ർ​ഡ് 2026 വേ​ദി​യി​ൽ ന​ട​ന്നു.

വെബ്മീ ഡബ്ല്യുഎൽഎൽ സ്ഥാ​പ​ക​യും സി​ഇ​ഒ​യു​മാ​യ ഹ​ർ​ഷ ശ്രീ​ഹ​രി പോ​ർ​ട്ട​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ച്ചു. അം​ഗ​ങ്ങ​ൾ​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​നും വി​വി​ധ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

 

K-Rail Survey

അം​ഗ​ത്വ അ​പേ​ക്ഷ, അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ തി​ര​യ​ൽ തു​ട​ങ്ങി നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ർ​ട്ട​ലി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളും പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളും കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങി​ൽ വി​ശ​ദീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് ബാ​ബു​രാ​ജ​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റി​ൻ എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ മി​ഥു​ൻ മോ​ഹ​ൻ, കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ട്രെ​ഷ​റ​ർ ബി​നു കു​ണ്ട​റ, വ​ർ​ക്കിം​ഗ് പ്ര​സി​ഡന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, അ​സി​സ്റ്റ​ന്‍റ് ട്രെ​ഷ​റ​ർ സി​ദ്ദി​ഖ്ഷാ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അം​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​സോ​സി​യേ​ഷന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​ഡി​ജി​റ്റ​ൽ സം​രം​ഭം കെ​പി​എയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​താ​ണ്.

Tags : KPA MemberPortal Manama NRINews

Recent News

Corehub Up