മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) അംഗങ്ങൾക്കായി വികസിപ്പിച്ചെടുത്ത കെപിഎ മെമ്പേഴ്സ് പോർട്ടലിന്റെയും മൊബൈൽ അപ്പിന്റെയും ഔദ്യോഗിക ഉദ്ഘാടനം കെപിഎ എഡ്യൂക്ഷേഷൻ എക്സ്ലൻസ് അവാർഡ് 2026 വേദിയിൽ നടന്നു.
വെബ്മീ ഡബ്ല്യുഎൽഎൽ സ്ഥാപകയും സിഇഒയുമായ ഹർഷ ശ്രീഹരി പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നിർവഹിച്ചു. അംഗങ്ങൾക്ക് അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാനും വിവിധ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.