ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പിൽ മീനു എലിസബത്ത് മലയാളി മങ്കയായും രാജേന്ദ്രൻ കൃഷ്ണദാസ് കേരള ശ്രീമാനായും തെരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ച ഡാളസിൽ സംഘടിപ്പിച്ച ആഘോഷച്ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ട മീനു എലിസബത്തിന് ജോസ് ഓച്ചാലിലും കേരള ശ്രീമാനായി തെരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രൻ കൃഷ്ണദാസിന് ജോസൻ ജോർജും കാഷ് അവാർഡുകൾ സമ്മാനിച്ചു.
ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സണ്ണിവെയിൽ മേയർ സജി ജോർജ് മുഖ്യസന്ദേശം നൽകി. വൈസ് പ്രസിഡന്റ് പി.പി. ചെറിയാൻ സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി നന്ദിയും പറഞ്ഞു.
Tags : MeenuElizabeth MalayaliManka RajendranKrishnadas KeralaSreeman