x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​മി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി "വ​സു​ധൈ​വ കു​ടും​ബ​കം' ദ​ർ​ശ​നം

ജെ​ജി മാ​ന്നാ​ർ
Published: November 4, 2026 12:27 PM IST | Updated: November 4, 2026 12:27 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

റോം: "​വ​സു​ധൈ​വ കു​ടും​ബ​കം' എ​ന്ന ആ​ഗോ​ള കാ​ഴ്ച​പ്പാ​ടും മാ​ന​വി​ക​ത​യു​ടെ​യും സു​സ്ഥി​ര​ത​യു​ടെ​യും സ​ന്ദേ​ശ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് റോ​മി​ൽ സു​പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച. ഡോ. ​സ​ഞ്ജ​ന ജോ​ണും മൂ​ന്ന് ത​വ​ണ നോ​ബ​ൽ സ​മ്മാ​ന​ത്തി​ന് നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ഡോ. ​ബാ​ർ​ട്ട് എ​സ്. ഫി​ഷ​റും റോ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ഗൗ​ര​വ് ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മാ​നു​ഷി​ക സേ​വ​നം, സാം​സ്കാ​രി​ക ന​യ​ത​ന്ത്രം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യി​ലൂ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളെ​യും സ​മൂ​ഹ​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കാ​നു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കു​വെ​ച്ചു. ആ​ഗോ​ള ഐ​ക്യം, മാ​ന​വി​ക​ത, സു​സ്ഥി​ര വി​ക​സ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ സ​ന്ദേ​ശ​ത്തി​ന് കൂ​ടി​ക്കാ​ഴ്ച കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി.

"വി ​ആ​ർ ദ ​ന്യൂ വേ​ൾ​ഡ്' എ​ന്ന ആ​ഗോ​ള സം​രം​ഭ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന "ഗി​വ് ലൈ​ഫ് ഫൗ​ണ്ടേ​ഷ​ൻ' (ബോ​ൺ മാ​രോ ര​ജി​സ്ട്രി), "പാ​ക്റ്റ്' (പാ​ർ ആ​ന​ന്ദ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്), "ബി​സ്ലേ​രി H2O മൂ​വ്മെ​ന്‍റ്' എ​ന്നി​വ​യു​ടെ അ​ന്താ​രാ​ഷ്ട്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ട്ടാ​യ ല​ക്ഷ്യ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

"വ​സു​ധൈ​വ കു​ടും​ബ​കം - ലോ​കം ഒ​രു കു​ടും​ബ​മാ​ണ്' എ​ന്ന ഇ​ന്ത്യ​ൻ ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഈ ​സം​രം​ഭം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ല​സം​ര​ക്ഷ​ണം, സു​സ്ഥി​ര​ത, മ​ത​സൗ​ഹാ​ർ​ദം, മാ​ന​വ​സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ യു​വാ​ക്ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ക​ലാ​കാ​ര​ന്മാ​രെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു​മി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

"ജ​ല​ത്തി​നാ​യി ന​ട​ക്കൂ, ജീ​വ​നു​വേ​ണ്ടി ന​ട​ക്കൂ' എ​ന്ന സ​ന്ദേ​ശ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​സ്ലേ​രി H2O മൂ​വ്മെ​ന്‍റ്, ജ​ല​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും സു​സ്ഥി​ര​മാ​യ ഭാ​വി​ക്കാ​യി യു​വ​ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

ഇ​ന്ത്യ​യു​ടെ മാ​ന​വി​ക​ത​യു​ടെ​യും ആ​ഗോ​ള ഐ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം രാ​ജ്യാ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ റോ​മി​ലെ ഈ ​കൂ​ടി​ക്കാ​ഴ്ച സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​വും സാം​സ്കാ​രി​ക വി​നി​മ​യ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ പ​ണി​യു​ന്ന​തി​നും കൂ​ടി​ക്കാ​ഴ്ച വ​ഴി​യൊ​രു​ക്കു​മെ​ന്ന് പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Tags : VasudhaivaKutumbakam Rome India

Recent News

Corehub Up