തിരുവള്ളൂർ (തമിഴ്നാട്): തമിഴ്നാട്ടിൽ പെരിയപാളയം മഞ്ചഗരണയിൽ സമുദ്രോത്പന്ന സംസ്കരണശാലയിൽ അമോണിയം ചോർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്ത് ആയി.
68 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്ന് തമിഴ്നാട് ആരോഗ്യകുടുംബക്ഷേമ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച സ്ത്രീകളിൽ എട്ടുപേർ ഒഡീഷയിൽനിന്നുള്ളവരാണ്. ആസാമിൽനിന്നുള്ള രണ്ടു സ്ത്രീകൾക്കും ജീവൻ നഷ്ടമായി.
സംഭവദിവസം രണ്ടുപേരും പിറ്റേന്ന് ആറുപേരും മരണത്തിന് കീഴടങ്ങി. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ രണ്ടുപേർ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.