Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : An Interactive

Kozhikode

നാ​ളി​കേ​ര ക​ർ​ഷ​ക​രു​മാ​യി മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു

മു​ക്കം: ലോ​ക നാ​ളി​കേ​ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം ന​ഗ​ര​സ​ഭ കൃ​ഷി ഭ​വ​നി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. കെ.​പി. ചാ​ന്ദ്നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​സീ​സ് വാ​ർ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച നാ​ളി​കേ​ര ക​ർ​ഷ​ക​നു​ള്ള നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് അ​വാ​ർ​ഡ്, കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നാ​ളി​കേ​ര ക​ർ​ഷ​ക​നു​ള്ള കേ​ര കേ​സ​രി അ​വാ​ർ​ഡ് എ​ന്നി​വ നേ​ടി​യ  ഡോ​മി​നി​ക് മ​ണ്ണ് കു​ശു​മ്പി​ൽ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​ർ​ഷ​ക​രോ​ട് മു​ഖാ​മു​ഖം സം​വാ​ദം ന​ട​ത്തു​ക​യും, തെ​ങ്ങി​ൻ തൈ ​ഉ​ത്പാ​ദ​ന രീ​തി​ക​ൾ, ലാ​ഭ​ക​ര​മാ​യ തെ​ങ്ങ് കൃ​ഷി, ജൈ​വ​കൃ​ഷി പ​രി​പാ​ല​ന മു​റ​ക​ൾ എ​ന്നി​വ​യെ​പ്പ​റ്റി ​ക്ലാ​സ് എ​ടു​ക്കു​ക​യും ചെ​യ്തു. നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.
ച​ട​ങ്ങി​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ.​എ. ഷ​ബീ​ർ അ​ഹ​മ്മ​ദ്, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ധു മ​ണ്ണാ​റ​ക്ക​ൽ, അ​ശോ​ക​ൻ ചേ​നാം തൊ​ടി​ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up