ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്യുന്നു.
മുക്കം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി മുക്കം നഗരസഭ കൃഷി ഭവനിൽ വിവിധ പരിപാടികൾ നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീസ് വാർപ്പിൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള നാളികേര വികസന ബോർഡ് അവാർഡ്, കേരളത്തിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള കേര കേസരി അവാർഡ് എന്നിവ നേടിയ ഡോമിനിക് മണ്ണ് കുശുമ്പിൽ മുക്കം നഗരസഭയിലെ കർഷകരോട് മുഖാമുഖം സംവാദം നടത്തുകയും, തെങ്ങിൻ തൈ ഉത്പാദന രീതികൾ, ലാഭകരമായ തെങ്ങ് കൃഷി, ജൈവകൃഷി പരിപാലന മുറകൾ എന്നിവയെപ്പറ്റി ക്ലാസ് എടുക്കുകയും ചെയ്തു. നാളികേര വികസന ബോർഡിന്റെ പുതിയ പദ്ധതികൾ യോഗം ചർച്ച ചെയ്തു.
ചടങ്ങിൽ കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ്, കാർഷിക വികസന സമിതി അംഗങ്ങളായ മധു മണ്ണാറക്കൽ, അശോകൻ ചേനാം തൊടികയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews An interactive