Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : An Unknown

Ernakulam

വീ​ടി​നു നേ​രെ അ​ജ്ഞാ​ത​ൻ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞു

ആ​ലു​വ: വീ​ടി​നു നേ​രെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​ൻ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞു. യു​സി കോ​ള​ജി​നു സ​മീ​പം വെ​ളി​യ​ത്തു​നാ​ട് ജോ​ൺ ഫി​ലി​പ്സ്- ബി​ന്‍റ ദ​ന്പ​തി​ക​ളു​ടെ വീ​ടി​നു നേ​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.40 ഓ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഈ ​സ​മ​യം ഇ​വ​രു​ടെ മ​ക​ൻ സി​റ്റൗ​ട്ടി​ലി​രു​ന്ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ ഒ​രാ​ൾ ബൈ​ക്കി​ലെ​ത്തി​യ​തു ക​ണ്ട് വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ പെ​ട്രോ​ൾ കു​പ്പി​യി​ൽ തീ​പ​ക​ർ​ന്ന ശേ​ഷം എ​റി​യു​ക​യാ​യി​രു​ന്നു. കു​പ്പി മു​റ്റ​ത്തു വീ​ണ് പൊ​ട്ടി​ത്തെ​റി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​ടു​വാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ ബി​ന്‍റ ഒ​ന്ന​ര മാ​സം മു​മ്പാ​ണ് വീ​ടു​ൾ​പ്പെ​ടെ അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​ത്. സ​മീ​പ​വാ​സി​ക​ളാ​യ ചി​ല​ർ ഈ ​വീ​ട് വാ​ങ്ങു​ന്ന​തി​നെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ഒ​രു കു​പ്പി​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച് അ​തി​ൽ തി​രി​യി​ട്ട് ക​ത്തി​ച്ച് എ​റി​ഞ്ഞ​താ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ബൈ​ക്കി​ൽ ഒ​രാ​ളെ​ത്തി എ​റി​യു​ന്ന ദൃ​ശ്യം സി​സി ടി​വി​യി​ലും പ​തി​ഞ്ഞി​ട്ടു​ണ്ട്. ആ​ലു​വ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Latest News

Corehub Up