ആലുവ: വീടിനു നേരെ ബൈക്കിലെത്തിയ അജ്ഞാതൻ പെട്രോൾ ബോംബ് എറിഞ്ഞു. യുസി കോളജിനു സമീപം വെളിയത്തുനാട് ജോൺ ഫിലിപ്സ്- ബിന്റ ദന്പതികളുടെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെ 4.40 ഓടെ ആക്രമണമുണ്ടായത്.
ഈ സമയം ഇവരുടെ മകൻ സിറ്റൗട്ടിലിരുന്ന് പഠിക്കുകയായിരുന്നു. റോഡിൽ ഒരാൾ ബൈക്കിലെത്തിയതു കണ്ട് വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഇയാൾ പെട്രോൾ കുപ്പിയിൽ തീപകർന്ന ശേഷം എറിയുകയായിരുന്നു. കുപ്പി മുറ്റത്തു വീണ് പൊട്ടിത്തെറിച്ചെങ്കിലും ആർക്കും പരിക്കില്ല.
അടുവാശേരി സ്വദേശിനിയായ ബിന്റ ഒന്നര മാസം മുമ്പാണ് വീടുൾപ്പെടെ അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. സമീപവാസികളായ ചിലർ ഈ വീട് വാങ്ങുന്നതിനെതിരെ ഭീഷണി മുഴക്കിയിരുന്നതായി വീട്ടുകാർ ആരോപിച്ചു.
ഒരു കുപ്പിയിൽ പെട്രോൾ നിറച്ച് അതിൽ തിരിയിട്ട് കത്തിച്ച് എറിഞ്ഞതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബൈക്കിൽ ഒരാളെത്തി എറിയുന്ന ദൃശ്യം സിസി ടിവിയിലും പതിഞ്ഞിട്ടുണ്ട്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : nattu vishesham An unknown person threw