x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ഴി​ത്തോ​ട്-പ​ടി​ഞ്ഞാ​റ​ത്ത​റ പാ​ത: ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ജ​ന​കീ​യ ക​ർമസ​മി​തി


Published: June 16, 2026 08:13 AM IST | Updated: June 16, 2026 08:13 AM IST

പ​ടി​ഞ്ഞാ​റ​ത്ത​റ: ചു​ര​ത്തി​ൽ അ​നു​ദി​നം ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ ജ​ന​കീ​യ ക​ർ​മ സ​മി​തി​യു​ടെ വാ​രാ​ന്ത്യ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


അ​ല്ലാ​ത്ത പ​ക്ഷം സ​മ​രം ശ​ക്ത​മാ​ക്കും. താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​വും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ഒ​രു വ​ശ​ത്ത് മ​നു​ഷ്യ​നെ ശ്വാ​സം മു​ട്ടി​ക്കു​ന്പോ​ൾ മ​റു​വ​ശ​ത്ത് വീ​തി​ക്കു​റ​ഞ്ഞ ഇ​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കേ​ടാ​കു​ന്ന​തും മ​ര​ങ്ങ​ളും മ​ണ്ണും റോ​ഡി​ലേ​ക്ക് പ​തി​ക്കു​ന്ന​തും നി​ത്യ സം​ഭ​വ​മാ​യി മാ​റു​ന്നു.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പ്രാ​ഥ​മി​ക ഡി​പി​ആ​ർ​ന് ക്യാ​ബി​ന​റ്റ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​ക്കി​ട്ട​പ്പാ​റ, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യ്യെ​ടു​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഫ​യ​ൽ നീ​ക്ക​മാ​ണ് ചെ​യ്യേ​ണ്ട​ത്. മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ ഈ ​വി​ഷ​യ​ത്തി​ലു​ള്ള ഇ​ട​പ്പെ​ട​ലും പേ​പ്പ​റു​ക​ൾ പ​ഠി​ക്കാ​ൻ കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത​യും ശ്ലാ​ഘ​നീ​യ​മാ​ണ്.

മു​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ ഇ​തു​വ​രെ പാ​ത സ​ന്ദ​ർ​ശി​ക്കു​ക​യോ സ​മ​ര​സ​മി​തി​യെ കേ​ൾ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. വി​ഷ​യ​ത്തി​ൽ പ്ര​മേ​യം പാ​സാ​ക്കി പി​ന്തു​ണ അ​റി​യി​ച്ച വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രു​വ​ണ യൂ​ണി​റ്റു​ക​ൾ, ത​രി​യോ​ട് ഫൊ​റോ​നാ വൈ​ദി​ക സ​മ്മേ​ള​നം എ​ന്നി​വ​യ്ക്ക് യോ​ഗം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. റി​ലേ​സ​മ​രം ഇ​തി​ന​കം 1260 ദി​വ​സം പി​ന്നി​ട്ടു. സാ​ജ​ൻ തു​ണ്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ​ൽ ജോ​സ​ഫ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സി.​കെ. ആ​ലി​ക്കു​ട്ടി, ബെ​ന്നി മാ​ണി​ക്ക​ത്ത്, നാ​സ​ർ കൈ​പ്ര​വ​ൻ, ഉ​ല​ഹ​ന്നാ​ൻ പ​ട്ട​ർ​മ​ഠം, യു.​സി. ഹു​സൈ​ൻ, ത​ങ്ക​ച്ച​ൻ ന​ട​ക്ക​ൽ, സി.​കെ. നാ​സ​ർ, വി.​എ​സ്. വി​ശ്വ​നാ​ഥ​ൻ, അ​സീ​സ് ക​ള​ത്തി​ൽ, ബെ​ന്നി കു​റു​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Poozhitod-Padinjarathara road

Recent News

Corehub Up