x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രിയദർശിനിക്ക് സ്നേഹത്തിന്‍റെ ഡബിൾ ബെൽ


Published: June 16, 2026 08:20 AM IST | Updated: June 16, 2026 08:20 AM IST

ചീ​രാ​ൽ: ബ​ത്തേ​രി-​കൊ​ഴു​വ​ണ ബ​സി​ന് വെ​ള്ള​ച്ചാ​ലി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ചു.
ചെ​റി​യ വേ​ത​ന​ത്തി​ന് വി​വി​ധ തൊ​ഴി​ലു​ക​ൾ​ക്കാ​യി ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് പോ​കു​ന്ന സ്ത്രീ​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യം കു​ടും​ബ വ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​ത് നി​സാ​ര​വ​ത്ക​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി.

യോ​ഗ​ത്തി​ൽ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ടി. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ജെ.​എ. രാ​ജു, വി.​ടി. രാ​ജു, കെ.​സി.​കെ. ത​ങ്ങ​ൾ, രാ​ഹു​ൽ ആ​ലി​ങ്ക​ൽ, കെ.​എ. സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ജീ​ഷ്, വി​ജ​യ​ൻ, ബാ​ല​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ഹി​ള​കോ​ണ്‍​ഗ്ര​സ് സ്വീ​ക​ര​ണം ന​ൽ​കി

വെ​ണ്ണി​യോ​ട്: സ്ത്രീ​ക​ൾ​ക്ക് സാ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു മ​ഹി​ള കോ​ണ്‍​ഗ്ര​സ് കോ​ട്ട​ത്ത​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ണ്ണി​യോ​ട് കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി.

ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും ബൊ​ക്കെ ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​എ. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​സി. ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു വാ​ള​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​കെ. ഇ​ബ്രാ​യി, ജോ​സ് പീ​യൂ​സ്, ര​ശ്മി ജോ​സ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​ജി. ജെ​നി​മോ​ൾ, പി.​കെ. ജോ​ണ്‍, ജ​സ്റ്റി​ൻ സി​റി​യ​ക്, വി.​ആ​ർ. ബാ​ല​ൻ, ഒ.​ജെ. ബി​ന്ദു, സ​ഫി​യ അ​സീ​സ്, പി.​ഇ. വി​നോ​ജ്, ആ​ശ ആ​ന്‍റ​ണി, വ​ത്സ​മ്മ ജോ​യ്, പു​ഷ്പ സു​ന്ദ​ര​ൻ, ഷി​നി രാ​ജേ​ഷ്, പ്ര​ജീ​ഷ് ജ​യി​ൻ, സ്റ്റെ​ല്ല സി​ബി, എ​ൽ​സ​മ്മ ജോ​ർ​ജ്, ലീ​ലാ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ക​ര​ണം ന​ൽ​കി

സ്ത്രീ​ക​ളു​ടെ അ​ന്ത​സും അ​ഭി​മാ​ന​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന
ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് 

ക​ൽ​പ്പ​റ്റ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര സാ​ധ്യ​മാ​ക്കി​യ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ളു​ടെ അ​ന്ത​സും അ​ഭി​മാ​ന​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​ഹ​ത്താ​യ മു​ന്നേ​റ്റ​മാ​ണെ​ന്ന് സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​ത്ത​ര​ക്കാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി മാ​റും. വ​ർ​ഷം 30,000 മു​ത​ൽ 60,000 രൂ​പ വ​രെ യാ​ത്രാ​ക്കൂ​ലി ഇ​ന​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന​ത് കു​ടും​ബ ബ​ജ​റ്റി​ന് ക​രു​ത്താ​വും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​ര​ണ​വും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര​യും യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ മു​ന്നോ​ട്ടു​വ​ച്ച ര​ണ്ട് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി​ക്ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് വ​രു​ന്ന അ​ധി​ക ചെ​ല​വ് ഒ​രു ബാ​ധ്യ​ത​യാ​യ​ല്ല മ​റി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​മാ​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ലെ ഓ​രോ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും മു​ഖ​ത്ത് തെ​ളി​യു​ന്ന പു​ഞ്ചി​രി​യാ​ണ് ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ​ജ​ന സ​ജീ​വ​ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യി​ലെ ആ​ദ്യ സൗ​ജ​ന്യ യാ​ത്രാ ടി​ക്ക​റ്റ് ന​ൽ​കി. തു​ട​ർ​ന്ന് ആ​ദ്യ സ​ർ​വീ​സ് മ​ന്ത്രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ ഉ​ദ്ഘാ​ട​ന സ​ർ​വീ​സി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ടി.​ആ​ർ. രാ​ജേ​ഷ്, ഡി​പ്പോ എ​ൻ​ജി​നീ​യ​ർ സ​ലാ​മ​ത്ത്, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ മൂ​ന്ന് ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി ആ​കെ 169 സ​ർ​വീ​സു​ക​ളി​ലാ​ണ് സൗ​ജ​ന്യ യാ​ത്ര ല​ഭ്യ​മാ​വു​ന്ന​ത്.

മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ നി​ന്ന് 68ഉം ​സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ൽ നി​ന്ന് 59ഉം ​ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ൽ നി​ന്ന് 42ഉം ​സ​ർ​വീ​സു​ക​ളി​ലു​മാ​ണ് സൗ​ജ​ന്യ യാ​ത്ര ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തു​ന്ന ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലും സൗ​ജ​ന്യ യാ​ത്ര ചെ​യ്യാം. ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ സി​റ്റി ഓ​ർ​ഡി​ന​റി, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഓ​ർ​ഡി​ന​റി, ടൗ​ണ്‍ ടു ​ടൗ​ണ്‍, ഫെ​യ​ർ സ്റ്റേ​ജ് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്, പോ​യി​ന്‍റ് ടു ​പോ​യി​ന്‍റ്, ഗ്രാ​മ​വ​ണ്ടി എ​ന്നി​ങ്ങ​നെ ഏ​ഴ് വി​ഭാ​ഗം ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യ യാ​ത്ര സാ​ധ്യ​മാ​വും.

പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര:ക​ർ​ണാ​ട​ക-ത​മി​ഴ്നാ​ട്
പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്കും ഗു​ണം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര കേ​ര​ള​ത്തി​ലെ വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മ​ല്ല അ​യ​ൽ സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക-​ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​നി​ത​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടും.

ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ട​ൽ​പേ​ട്ട, ത​മി​ഴ്നാ​ട്ടി​ലെ പാ​ട്ട​വ​യ​ൽ, താ​ളൂ​ർ, അ​യ്യ​ൻ​കൊ​ല്ലി, ഗൂ​ഡ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്ക​മു​ള്ള സ്ത്രീ​ക​ൾ​ക്കാ​ണ് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന​ത്. ബ​ത്തേ​രി ഡി​പ്പോ​യി​ൽ നി​ന്ന് ഗു​ണ്ട​ൽ​പേ​ട്ട​യി​ലേ​ക്ക് ര​ണ്ടും ക​ൽ​പ്പ​റ്റി​യി​ൽ നി​ന്ന് ഒ​ന്നും സ​ർ​വീ​സാ​ണു​ള്ള​ത്. ഈ ​മൂ​ന്ന് ബ​സു​ക​ൾ ഒ​രു ദി​വ​സം എ​ട്ട് ട്രി​പ്പു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തെ​ല്ലാം ഓ​ർ​ഡി​ന​റി സ​ർ​വീ​സാ​ണ്.

ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പാ​ട്ട​വ​യി​ലേ​ക്ക് അ​ഞ്ച് ഓ​ർ​ഡ​നി​റി ബ​സു​ക​ൾ നാ​ൽ​പ്പ​ത് ട്രി​പ്പും ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് ര​ണ്ട് സ​ർ​വീ​സി​ലാ​യി നാ​ല് ട്രി​പ്പു​ക​ളു​മാ​ണ് ന​ട​ത്തു​ന്ന​ത്. ചേ​ര​ന്പാ​ടി, അ​യ്യം​കൊ​ല്ലി, താ​ളൂ​ർ എ​ന്നി​വ​ർ സ​ർ​ക്കു​ല​ർ സ​ർ​വീ​സു​ക​ളു​മു​ണ്ട്. മൊ​ത്തം 56 സ​ർ​വീ​സു​ക​ളാ​ണ് ക​ർ​ണാ​ട​ക-​ത​മി​ഴ്നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​വി​ടെ നി​ന്ന് ന​ട​ത്തു​ന്ന​ത്. ഇ​തെ​ല്ലാം പ്രി​യ​ദ​ർ​ശി​നി സ്ത്രീ​സൗ​ജ​ന്യ യാ​ത്ര സൗ​ക​ര്യ​മു​ള്ള ബ​സു​ക​ളാ​ണ്. ഇ​വി​ടെ​നി​ന്നെ​ല്ലാം ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി, സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ഗു​ണ്ട​ൽ​പേ​ട്ട, ഗൂ​ഡ​ല്ലൂ​ർ, പാ​ട്ട​വ​യ​ൽ, താ​ളൂ​ർ, എ​രു​മാ​ട്, അ​യ്യം​കൊ​ല്ലി, ചേ​രം​ന്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തു​വ​രെ ആ​ശു​പ​ത്രി ചെ​ല​വി​നു​പു​റ​മെ യാ​ത്രാ​ക്കൂ​ലി​യും ക​ണ്ടെ​ത്തേ​ണ്ടി​യി​രു​ന്നു.

ഇ​നി​മു​ത​ൽ ഇ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഇ​വി​ടെ​യെ​ത്തി തി​രി​കെ മ​ട​ങ്ങാ​നാ​കും. കൂ​ടാ​തെ ജെ​ൻ സി ​ത​ല​മു​റ​യി​ലെ പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര​യെ ഏ​റെ അ​നു​ഗ്ര​ഹ​മാ​യാ​ണ് നോ​ക്കി​കാ​ണു​ന്ന​ത്. ട്യൂ​ഷ​ൻ ഫീ​സ​ട​ക്കം പ​ഠ​നം​ന​ട​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ​കു​ട്ടി​ക​ൾ​ക്ക് യാ​ത്ര​ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്തേ​ണ്ട എ​ന്ന​ത് ആ​ശ്വാ​സ​മാ​ണ്.

K-Rail Survey K-Rail Survey

Tags : nattu vishesham double bell 'Priyadarshini'

Recent News

Corehub Up