x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള സോഷ്യൽ സർവീസ് ഫോറം വാര്‍ഷിക പൊതുയോഗം നാളെ


Published: June 16, 2026 02:27 AM IST | Updated: June 16, 2026 02:27 AM IST

കോ​ട്ട​യം: കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍വീ​സ് ഫോ​റ​ത്തി​ന്‍റെ 45-ാമ​ത് വാ​ര്‍ഷി​ക പൊ​തു​യോ​ഗം നാ​ളെ കോ​ട്ട​യം അ​ടി​ച്ചി​റ ആ​​മോ​സ് സെ​ന്‍റ​റി​ല്‍ ന​ട​ക്കും. രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന യോ​ഗം​ കെ​സി​ബി​സി​യു​ടെ ജ​സ്റ്റി​സ്, പീ​സ് ആ​ന്‍ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​സ് ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് തോ​മ​സ് മാ​ര്‍ എ​വു​സേ​ബി​യോ​സ് സ​ന്ദേ​ശം ന​ല്കും. കാ​രി​ത്താ​സ് ഇ​ന്ത്യ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക് ട​ര്‍ ഫാ. ​യേ​ശു​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും വി​ഷ​യ​മാ​ക്കി കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. രാ​ജേ​ന്ദ്ര​ന്‍ ക്ലാ​സ് ന​യി​ക്കും.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം- സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ ഉ​ത്ത​ര​വാ​ദിത്വം, സാ​മ്പ​ത്തി​ക സു​താ​ര്യ​ത, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക സെ​ഷ​നു​ക​ളും ന​ട​ക്കും.

യോ​ഗ​ത്തി​ല്‍ 2024-25 വ​ര്‍ഷ​ത്തെ കെ​എ​സ്എ​സ്എ​ഫ് വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ട് പ്ര​കാ​ശ​നം, ദീ​പി​ക- കെ​എ​സ്എ​സ്എ​ഫ് സം​യു​ക്താ​ഭി​മുഖ്യത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ന​ല്ല മ​ണ്ണി​ല്‍ ന​ന്മ വീ​ട് പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം, ഫാ.​ ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ഫൗ​ണ്ടേ​ഷ​ന്‍ ന​ര്‍ച്ച​ര്‍ ഇ​ക്കോ​ള​ജി അ​വാ​ര്‍ഡ് 2026, മി​ക​ച്ച വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടി​നു​ള്ള ആ​ര്‍ച്ച് ബി​ഷ​പ്പ് ബെ​ന​ഡിക്്ട്‌ ​മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് അ​വാ​ര്‍ഡ് പ്ര​ഖ്യാ​പ​ന​വും വി​ത​ര​ണ​വും എ​ന്നി​വ​യും ന​ട​ക്കും.

ക​മ്മീ​ഷ​ന്‍റെ ഡി​സാ​സ്റ്റ​ര്‍ മി​റ്റി​ഗേ​ഷ​ന്‍ സ​മി​തി അം​ഗ​ങ്ങ​ള്‍ക്ക് പു​റ​മേ, കേ​ര​ള​ത്തി​ലെ 32 ക​ത്തോ​ലി​ക്കാ രൂ​പ​താ സാ​മൂ​ഹ്യ സേ​വ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലേ​യും ഡ​യ​റ​ക്ട​ര്‍മാ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

Tags : Kerala Social Service Forum Annual General Meeting Adichira Amos

Recent News

Corehub Up