x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​ട്ട​റി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം


Published: June 16, 2026 09:01 AM IST | Updated: June 16, 2026 09:01 AM IST

തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​ട്ട​റി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ൽ പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​നി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഡി​പ്പോ​യി​ൽ നി​ന്ന് പു​റ​ത്തേ​യ്ക്കി​റ​ങ്ങു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ഇ​ല​ക്ട്രി​ക്ക് ബ​സ് റോ​ഡ​രി​കി​ലെ ലോ​ട്ട​റി​ക്ക​ട​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ൻ സു​ദ​ർ​ശ​ന​ൻ, ബ​സ് ഡ്രൈ​വ​ർ ശാ​ന്തി​ലാ​ൽ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ന​ട​പ്പാ​ത​യു​ടെ ഇ​രു​മ്പ് തൂ​ണു​ക​ളും കൈ​വ​രി​ക​ളും ഇ​ടി​ച്ചു​ത​ക​ർ​ത്താ​ണ് ബ​സ് ലോ​ട്ട​റി​ക്ക​ട​യി​ലേ​യ്ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്.

പ​ത്രം വാ​ങ്ങാ​നെ​ത്തി​യ ഒ​രാ​ളു​ടെ സ്കൂ​ട്ട​റും ബ​സി​ന​ടി​യി​ലാ​യി. ലോ​ട്ട​റി​ക്ക​ട​യു​ടെ മു​ൻ​വ​ശ​വും ബ​സി​ന്‍റെ മു​ൻ​വ​ശ​വും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Tags : KSRTC bus crashe lottery shop Thiruvananthapuram

Recent News

Corehub Up