x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്രോ​ളും ഡീ​സ​ലും കാ​നു​ക​ളി​ൽ ന​ൽ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണം: കേ​ന്ദ്ര മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്


Published: June 16, 2026 08:09 AM IST | Updated: June 16, 2026 08:09 AM IST

ക​ൽ​പ്പ​റ്റ: പെ​ട്രോ​ളും ഡീ​സ​ലും കാ​നു​ക​ളി​ൽ ന​ൽ​കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​നെ​തി​രേ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.


മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​രെ ഗു​രു​ത​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് കേ​ന്ദ്ര തീ​രു​മാ​നം. അ​ടു​ത്ത​യാ​ഴ്ച കേ​ന്ദ്ര മ​ന്ത്രി​മാ​രെ നേ​രി​ൽ​ക​ണ്ട് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. കൃ​ഷി ആ​വ​ശ്യ​ത്തി​ന് ഇ​ന്ധ​നം കാ​നു​ക​ളി​ൽ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി ക​ർ​ഷ​ക​രു​ണ്ട്. നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നാ​ൽ ഇ​വ​രു​ടെ ദൈ​നം​ദി​ന കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​കും.

സം​സ്ഥാ​ന​ത്തെ പ​ല മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്ധ​ന ല​ഭ്യ​ത​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര തീ​രു​മാ​നം ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ന് കാ​ര​ണ​മാ​കും. ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രാ​ല​യം ത​യാ​റാ​കാ​ത്ത​പ​ക്ഷം ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി ഇ​ന്ധ​നം ല​ഭ്യ​മാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കും.

ക​ർ​ഷ​ക താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ഉ​ത്ത​ര​വു​ക​ൾ അ​ടി​ച്ചേ​ൽ​പ്പ​ക്കു​ന്ന​ത് ശ​രി​യ​ല്ല. ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും. രാ​ജ്യ​ത്തി​ന് അ​ന്നം ന​ൽ​കു​ന്ന ക​ർ​ഷ​ക​രു​ടെ ജീ​വ​നോ​പാ​ധി ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ജി​ല്ല​യി​ൽ ഷി​ഗെ​ല്ലെ നി​യ​ന്ത്ര​ണ​വി​ധേ​യ​മ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : nattu vishesham Restrictions on the sale petrol and diesel in shops

Recent News

Corehub Up