x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പു​തു​യു​ഗ’​ യാ​ത്ര​യ്ക്ക് ഡ​ബി​ൾ ബെ​ല്ല​ടി​ച്ച് മുഖ്യമന്ത്രി


Published: June 16, 2026 03:07 AM IST | Updated: June 16, 2026 03:07 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​ർ​​ണബ​​ലൂ​​ണു​​ക​​ൾകൊ​​ണ്ട് അ​​ല​​ങ്ക​​രി​​ച്ച കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ യാ​​ത്ര​​ക്കാ​​രാ​​യ വ​​നി​​ത​​ക​​ളെ വ​​ര​​വേ​​റ്റു. മ​​ധു​​ര​​സ്മിതവു മാ​​യി എ​​ത്തി​​യ വ​​നി​​താ ക​​ണ്ട​​ക്ട​​റും ഡ്രൈ​​വ​​റും വ​​ള​​രെ​​പ്പെ​​ട്ട​​ന്ന് അ​​വ​​രി​​ലൊ​​രാ​​ളാ​​യി മാ​​റി.

പാ​​ട്ടു​​പാ​​ടി​​യും കൂ​​ട്ടു​​കൂ​​ടി​​യും പു​​റ​​പ്പെ​​ടാ​​നൊ​​രു​​ങ്ങി നി​​ൽ​​ക്കേ ആ​​ർ​​പ്പു​​വി​​ളി​​ക​​ളും ആ​​ര​​വ​​ങ്ങ​​ളു​​മാ​​യി ആ​​ണ്‍​കൂ​​ട്ടം അ​​വ​​ർ​​ക്കു റ്റാ​​റ്റാ പ​​റ​​ഞ്ഞ​​പ്പോ​​ൾ, വ​​നി​​ത​​ക​​ളു​​ടെ "പു​​തു​​യു​​ഗ’ യാ​​ത്ര​​യ്ക്ക് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ ഡ​​ബി​​ൾ ബെ​​ല്ല​​ടി​​ച്ചു...​​പി​​ന്നാ​​ലെ "പ്രി​​യ​​ദ​​ർ​​ശി​​നി’​​യെ​​ന്നു പേ​​രി​​ട്ട ആ ​​ബ​​സ് ത​​ല​​സ്ഥാ​​ന​​ത്തി​​ന്‍റെ നി​​ര​​ത്തു​​ക​​ളി​​ലൂ​​ടെ ച​​രി​​ത്ര​​ത്തി​​ലേ​​ക്കു ചീ​​റി​​പ്പാ​​ഞ്ഞു.

കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ഓ​​ർ​​ഡി​​ന​​റി ബ​​സു​​ക​​ളി​​ൽ സ്ത്രീ​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ യാ​​ത്ര​​യൊ​​രു​​ക്കു​​ന്ന പ്രി​​യ​​ദ​​ർ​​ശി​​നി പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നച്ചട​​ങ്ങ് യാ​​ത്ര​​ക്കാ​​ർ ആ​​ഘോ​​ഷ​​പൂ​​ർ​​വ​​മാ​​ണ് കൊ​​ണ്ടാ​​ടി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.35നാ​​ണ് ത​​ന്പാ​​നൂ​​ർ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് ടെ​​ർ​​മി​​ന​​ലി​​നു മു​​ന്നി​​ൽനി​​ന്ന് ഉ​​ദ്ഘാ​​ട​​ന ബ​​സ് പു​​റ​​പ്പെ​​ട്ട​​ത്.

പെ​​രു​​മാ​​തു​​റ കെ​​എ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ലെ ഡ്രൈ​​വ​​ർ വി.​​പി. ഷീ​​ല​​യും പാ​​പ്പ​​നം​​കോ​​ട് ഡി​​പ്പോ​​യി​​ലെ ക​​ണ്ട​​ക്ട​​ർ വി.​​ജി. ജ​​യ​​കു​​മാ​​രി​​യും ഉ​​ദ്ഘാ​​ട​​ന ബ​​സി​​ന്‍റെ സാ​​ര​​ഥി​​ക​​ളാ​​യ​​പ്പോ​​ൾ മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​നും ഗ​​താ​​ഗ​​ത മ​​ന്ത്രി സി.​​പി. ജോ​​ണും പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ വ​​കു​​പ്പു മ​​ന്ത്രി കെ.​​എ. തു​​ള​​സി​​യും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ജീ​​വ​​ന​​ക്കാ​​രും യാ​​ത്ര​​ക്കാ​​രാ​​യി.

ത​​ന്പാ​​നൂ​​രി​​ൽനി​​ന്നു സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ ദ​​ർ​​ബാ​​ർ ഹാ​​ളി​​ലേ​​ക്കു​​ള്ള "പ്രി​​യ​​ദ​​ർ​​ശി​​നി ബ​​സി​​ന്‍റെ' സ്വ​​ത​​ന്ത്ര സ​​ഞ്ചാ​​രം വീ​​ക്ഷി​​ക്കാ​​ൻ റോ​​ഡ​​രി​​കി​​ൽ നി​​ര​​വ​​ധി പേ​​ർ കാ​​ത്തുനി​​ന്നി​​രു​​ന്നു. ബ​​സി​​ന്‍റെ ആ​​റാം ന​​ന്പ​​ർ സീ​​റ്റി​​ലി​​രു​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​നും തൊ​​ട്ട​​ടു​​ത്ത സീ​​റ്റി​​ലി​​രു​​ന്ന് ഗ​​താ​​ഗ​​ത​​മ​​ന്ത്രി​​യും ജ​​ന​​ങ്ങ​​ളെ അ​​ഭി​​വാ​​ദ്യം ചെ​​യ്തു.

പി​​ന്നെ മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തെ മ​​റി​​ക​​ട​​ക്കാ​​ൻ അ​​തി​​വേ​​ഗം നീ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ൽ ബ​​സി​​നെ തൊ​​ട്ടുതൊ​​ട്ടി​​ല്ല എ​​ന്ന മ​​ട്ടി​​ൽ സ​​ഞ്ച​​രി​​ച്ച യു​​വാ​​വി​​നോ​​ട് “ശ്ര​​ദ്ധി​​ച്ചു പോ​​കൂ” എ​​ന്നു പ​​റ​​ഞ്ഞ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം. 15 മി​​നി​​റ്റ് സ​​ഞ്ച​​രി​​ച്ച് ബ​​സ് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ന്‍റെ സ​​മ​​ര​​ഗേ​​റ്റി​​ലൂ​​ടെ അ​​ക​​ത്തേ​​ക്കു ക​​യ​​റി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് സ്ഥി​​തി ചെ​​യ്യു​​ന്ന നോ​​ർ​​ത്ത് ബ്ലോ​​ക്കി​​നു മു​​ന്നി​​ൽ നി​​ർ​​ത്തി. മു​​ഖ്യ​​മ​​ന്ത്രി​​യും മ​​ന്ത്രി​​മാ​​രു​​മി​​റ​​ങ്ങി. ബ​​സ് ദ​​ർ​​ബാ​​ർ ഹാ​​ളി​​നു മു​​ന്നി​​ൽ ജീ​​വ​​ന​​ക്കാ​​രെ ഇ​​റ​​ക്കി​​യശേ​​ഷം ഉ​​ദ്ഘാ​​ട​​നയാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ച്ചു.

Tags : VD Satheesan double bell Puthu Yuga Yatra Priyadarshini

Recent News

Corehub Up