x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ ഉ​ൾ​പ്പെ​ടു​ത്തി ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​നം; പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ


Published: June 16, 2026 02:20 AM IST | Updated: June 16, 2026 02:20 AM IST

അ​​​ഞ്ച​​​ല്‍: വ​​​ന്യ ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ ചു​​​റ്റു​​​മു​​​ള്ള​​​ബ​​​ഫ​​​ർ സോ​​​ൺ സീ​​​റോ പോ​​​യി​​​ന്‍റി​​​ൽ നി​​​ർ​​​ത്താ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി നി​​​ല​​​നി​​​ൽ​​​ക്കെ അ​​​ഞ്ച് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ ചു​​​റ്റും 17,500 ഏ​​​ക്ക​​​ർ സ്ഥ​​​ലം ബ​​​ഫ​​​ർ സോ​​​ൺ ആ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​റ​​​ക്കി​​​യ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ക​​​ർ​​​ഷ​​​ക ഫെ​​​ഡ​​​റേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രാ​​​ണ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കീ​​​ഴാ​​​ന്തൂ​​​ർ, കാ​​​ന്ത​​​ല്ലൂ​​​ർ, മ​​​റ​​​യൂ​​​ർ എ​​​ന്നീ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പെ​​​ട്ടി​​​മു​​​ടി എ​​​സ്റ്റേ​​​റ്റ്, രാ​​​ജ​​​മ​​​ല, ആ​​​ന​​​മു​​​ടി വ്യൂ ​​​പോ​​​യി​​​ന്‍റ്, വാ​​​ഗ​​​വ​​​റൈ, ന​​​യ്മ​​​ക്കാ​​​ട് എ​​​സ്റ്റേ​​​റ്റ്, ക​​​ർ​​​പ്പൂ​​​ര കൊ​​​ടി, മ​​​റ​​​യൂ​​​ർ, ബാ​​​ബു ന​​​ഗ​​​ർ വ​​​ണ്ണം​​​തു​​​റ, കാ​​​ന്ത​​​ല്ലൂ​​​ർ, ചു​​​റ്റു​​​വ​​​റൈ തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള എ​​​ല്ലാ ക​​​ര​​​ട് ബ​​​ഫ​​​ർ സോ​​​ൺ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ബ​​​ഫ​​​ർ സോ​​​ൺ പൂ​​​ജ്യം പോ​​​യി​​​ന്‍റി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി​​​യി​​രി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​​ഗ്‌ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ക്സ്മി​​​ല​​​ൻ പ​​​ള്ളി​​​പ്പു​​​റ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : Farmers Federation withdrawal Notification buffer zone Marayur Kanthalur

Recent News

Corehub Up