സുൽത്താൻ ബത്തേരി: തണൽ ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിൽ 2026-2027 വർഷത്തേക്കുള്ള പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവഹിച്ചു.
തണൽ പ്രസിഡന്റ് എം.ജെ. അഷറഫ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗണ്‍സിലർ ഫൗസിയ, സഫീർ പഴേരി, ഫൈസൽ ചൂര്യൻ, റസാഖ് അൽഫ, സി.കെ. മുസ്തഫ എന്നിവർ പ്രസംഗിച്ചു.
പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മധുരവും സമ്മാനവും നൽകി സ്വീകരിച്ചു. ബത്തേരി കല്ലുവയലിൽ പ്രവർത്തിച്ച് വരുന്ന സെന്ററിൽ ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പെഷൽ എഡ്യുക്കേറ്റർ, വൊക്കേഷനൽ ഇൻസ്ട്രക്ടർ എന്നീ സേവനങ്ങളാണ് നൽകി വരുന്നത്.
Tags : nattu vishesham Entrance ceremony held