x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു രാ​ജ്യ​ത്തി​ന്‍റെ സ്വ​പ്‌​നം!

ജി.രവീന്ദ്രൻ നായർ (ഗോളി രവി)
Published: June 16, 2026 02:10 AM IST | Updated: June 16, 2026 02:10 AM IST

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കു​ക, ഗോ​ള്‍ നേ​ടു​ക, ജ​യി​ക്കു​ക... ഏ​തൊ​രു രാ​ജ്യ​ത്തി​നും ആ​രാ​ധ​ക​ര്‍​ക്കും ഈ ​സ്വ​പ്‌​ന​ങ്ങ​ളു​ണ്ട്. ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അം​ഗ​ബ​ല​മു​ള്ള ഇ​ന്ത്യ ഇ​ന്നും ആ​സ്വ​പ്‌​ന​ത്തി​ല്‍​നി​ന്ന് ഏ​റെ അ​ക​ലെ.

1973ല്‍ ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ജ​യി​ച്ച​പ്പോ​ള്‍, ടീ​മി​ന്‍റെ ഗോ​ള്‍ കീ​പ്പ​റാ​യി​രു​ന്ന എ​നി​ക്കു​ണ്ടാ​യ ആ​ഹ്ലാ​ദ​ത്തി​ന് അ​തി​രി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ ഫി​ഫ ലോ​ക​ക​പ്പി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ, ഏ​റ്റ​വും കു​ഞ്ഞ​ന്‍ രാ​ജ്യ​മാ​യ കു​റ​സാ​വോ​യു​ടെ ടീ​മി​നും ആ​രാ​ധ​ക​ര്‍​ക്കും ആ ​രാ​ജ്യ​ത്തി​ന്‍റെ ക​ന്നി​ഗോ​ള്‍ നേ​ടി​യ ലി​വാ​നോ കൊ​മെ​നെ​ന്‍​സി​യ​യ്ക്കും എ​ത്ര​മാ​ത്രം സ​ന്തോ​ഷ​ത്തി​ലും സം​തൃ​പ്തി​യി​ലു​മാ​യി​രി​ക്കും.

കാ​ര​ണം, അ​വ​ര്‍ ഫി​ഫ 2026 ലോ​ക​ക​പ്പി​ലൂ​ടെ ലോ​ക കാ​ല്‍​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി. നാ​ലു ത​വ​ണ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍​മ​നി​യെ, മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ട് ഘ​ട്ട​ത്തി​ലാ​യി 17 മി​നി​റ്റ് സ​മ​നി​ല​യി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്തി. ആ​ദ്യ അ​ഞ്ച് മി​നി​റ്റും തു​ട​ര്‍​ന്ന് 22 മു​ത​ല്‍ 38വ​രെ​യും. 38-ാം മി​നി​റ്റി​ലാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ ര​ണ്ടാം ഗോ​ൾ.

ഗ്രൂ​പ്പ് ഇ​യി​ല്‍ ജ​ര്‍​മ​നി​യോ​ട് 7-1ന്‍റെ ​ദ​യ​നീ​യ തോ​ല്‍​വി കു​റ​സാ​വോ വ​ഴ​ങ്ങി. ആ​റാം മി​നി​റ്റി​ൽ ജ​ര്‍​മ​നി​യു​ടെ ആ​ദ്യ ഗോ​ള്‍ നേ​ടി. 21-ാം മി​നി​റ്റി​ല്‍ ലി​വാ​നോ കൊ​മെ​നെ​ന്‍​സി​യ​യി​ലൂ​ടെ കു​റ​സാ​വോ സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി; കു​റ​സാ​വോ​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ലോ​ക​ക​പ്പ് ഗോ​ള്‍ എ​ന്ന ച​രി​ത്ര​മു​ഹൂ​ര്‍​ത്തം 22കാ​ര​നാ​യ ലി​വാ​നോ​യെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും പ​റ​യാം. ഏ​തൊ​രു ക​ളി​ക്കാ​ര​നും സ്വ​പ്‌​നം കാ​ണു​ന്ന മു​ഹൂ​ര്‍​ത്തം. മ​ത്സ​ര​ത്തി​ല്‍ പി​ന്നീ​ട് കു​റ​സാ​വോ ര​ണ്ടാ​മ​തും ജ​ർ​മ​ൻ വ​ല കു​ലു​ക്കി​യെ​ങ്കി​ലും റ​ഫ​റി ഓ​ഫ് സൈ​ഡ് വി​ളി​ച്ചു.

വെ​റും 1.5 ല​ക്ഷം ആ​ളു​ക​ള്‍ മാ​ത്ര​മു​ള്ള രാ​ജ്യ​മാ​ണ് കു​റ​സാ​വോ. എ​ന്നി​ട്ടും അ​വ​ര്‍ ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്താ​ളി​ല്‍ ത​ങ്ങ​ളു​ടേ​താ​യ കൈ​യൊ​പ്പ് പ​തി​പ്പി​ച്ചു. ഫി​ഫ ലോ​ക​ക​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​മെ​ന്ന നേ​ട്ട​വും, കേ​ര​ള​ത്തി​ലെ കു​ഞ്ഞ​ന്‍ ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യു​ടെ മൂ​ന്നി​ല്‍ ഒ​ന്നു വ​ലു​പ്പ​മു​ള്ള കു​റ​സാ​വോ​യ്ക്കു സ്വ​ന്തം.

Tags : FIFA World Cup Football Germany Curacao

Recent News

Corehub Up