x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഞ്ച​ക്കൊ​ല്ലി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് പു​ന്ന​പ്പു​ഴ മു​റി​ച്ചു​ക​ട​ക്കാ​ൻ ച​ങ്ങാ​ടം ത​ന്നെ ശരണം...


Published: June 16, 2026 08:05 AM IST | Updated: June 16, 2026 08:05 AM IST

എ​ട​ക്ക​ര: മു​ൻ മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ല. പു​ഞ്ച​ക്കൊ​ല്ലി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും പു​ന്ന​പ്പു​ഴ മു​റി​ച്ച് ക​ട​ക്കാ​ൻ ച​ങ്ങാ​ടം ത​ന്നെ ശ​ര​ണം. ക​ഴി​ഞ്ഞ നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം പു​ഞ്ച​ക്കൊ​ല്ലി ന​ഗ​ർ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി ഒ.​ആ​ർ. കേ​ളു പു​ന്ന​പ്പു​ഴ മു​റി​ച്ച് ക​ട​ക്കു​ന്പോ​ൾ ച​ങ്ങാ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റി പു​ഴ​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് പു​ഞ്ച​ക്കൊ​ല്ലി, അ​ള​യ്ക്ക​ൽ ആ​ദി​വാ​സി ന​ഗ​റു​ക​ളി​ലേ​ക്ക് പു​ന്ന​പ്പു​ഴ​യ്ക്ക് കു​റു​കെ അ​ടി​യ​ന്ത​ര​മാ​യി പാ​ലം പ​ണി​യു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പാ​ലം ഇ​പ്പോ​ഴും മ​ണ്ണ് പ​രി​ശോ​ധ​ന​യി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്.

2019 ലെ ​പ്ര​ള​യ​ത്തി​ലാ​ണ് പു​ന്ന​പ്പു​ഴ​യ്ക്ക് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന പാ​ലം ഒ​ലി​ച്ചു​പോ​യ​ത്. ഇ​തോ​ടെ ഈ ​ര​ണ്ട് ന​ഗ​റു​ക​ളി​ലെ​യും അ​ഞ്ഞൂ​റോ​ളം വ​രു​ന്ന ആ​ദി​വാ​സി​ക​ൾ പു​ന്ന​പ്പു​ഴ ക​ട​ന്ന് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മു​ള​ക​ൾ കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കു​ന്ന ച​ങ്ങാ​ട​ങ്ങ​ളെ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ആ​ശ്ര​യി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​ക​ളി​ൽ വോ​ട്ട് തേ​ടി​യെ​ത്തു​ന്ന എം​എ​ൽ​എ​മാ​രും മ​ന്ത്രി​മാ​രും വാ​ഗ്ദാ​ന​ങ്ങ​ൾ കൊ​ണ്ട് ആ​ദി​വാ​സി​ക​ളെ സു​ഖി​പ്പി​ച്ച് മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ഴ്‌വാ​ക്കു​ക​ളാ​യി മാ​റു​ന്പോ​ൾ ആ​ദി​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യം ന​ട​ക്ക​ണ​മെ​ങ്കി​ൽ ച​ങ്ങാ​ടം ത​ന്നെ വേ​ണം.

ഇ​ത്ത​വ​ണ പു​ഞ്ച​ക്കൊ​ല്ലി വ​ന​സം​ര​ക്ഷ​ണ സ​മി​തി​യാ​ണ് ച​ങ്ങാ​ട​ത്തി​ന്‍റെ ചെ​ല​വ് വ​ഹി​ച്ച​ത്. നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ മു​ള​ക​ൾ ക​ട്ട​യി​ട്ട് പോ​യ​തി​നാ​ൽ മ​ര​ത്തി​ൻ​ക​ട​വ് വ​ന​ത്തി​ൽ നി​ന്നാ​ണ് ച​ങ്ങാ​ട​ത്തി​നാ​വ​ശ്യ​മാ​യ മു​ള​ക​ൾ ശേ​ഖ​രി​ച്ച​ത്.

നെ​ല്ലി​ക്കു​ത്ത് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ വി. ​രാ​ജേ​ഷ്, വ​ന​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി​യും ബി​എ​ഫ്ഒ​യു​മാ​യ ദൃ​ശ്യ, ബി​എ​ഫ്ഒ സ​ലാ​ഹു​ദീ​ൻ, സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ച​ങ്ങാ​ട നി​ർ​മാ​ണം. പു​ഞ്ച​ക്കൊ​ല്ലി ന​ഗ​റി​ലെ ശ​ബ​രീ​ഷ്, ര​തീ​ഷ്, മു​ര​ളി, മാ​ഞ്ച​ൻ, ആ​ന​മ​റി സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ ച​ങ്ങാ​ടം നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Tribals in Punjakolli cross the Punnapuzha..

Recent News

Corehub Up