കൊളംബോ: സൂപ്പർ ഓവർ വരെ നീണ്ട കടുത്ത പോരാട്ടത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക അണ്ടർ-19 ക്രിക്കറ്റ് താരങ്ങൾ തമ്മിൽ മൈതാനത്ത് കൈയാങ്കളി. തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ യുവ ഓപ്പണർ വൈഭവ് സൂര്യവംശി ലങ്കൻ താരങ്ങളെ ഉന്തുകയും തള്ളുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയാണ്.
മത്സരത്തിന്റെ ഫലം നിർണയിച്ച ആവേശകരമായ സൂപ്പർ ഓവറിന് തൊട്ടുപിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കളി ജയിച്ച ആവേശത്തിൽ അതിരുകടന്ന രീതിയിൽ ആഘോഷിച്ച ശ്രീലങ്കൻ താരങ്ങളുടെ പെരുമാറ്റമാണ് ഇന്ത്യൻ കളിക്കാരെ പ്രകോപിപ്പിച്ചത്. പരസ്പരം വാക്കേറ്റം ഉണ്ടായതിന് പിന്നാലെ, ലങ്കൻ താരങ്ങളിലൊരാളെ വൈഭവ് സൂര്യവംശി ദേഷ്യത്തോടെ തള്ളിമാറ്റുകയായിരുന്നു.
തൊട്ടടുത്തുണ്ടായിരുന്ന മറ്റ് താരങ്ങളും അമ്പയർമാരും ചേർന്നാണ് രംഗം ശാന്തമാക്കിയത്. കളിയിലെ തോൽവിയും ലങ്കൻ കളിക്കാരുടെ സ്ലെഡ്ജിങ്ങും ഇന്ത്യൻ ക്യാമ്പിൽ വലിയ നിരാശയുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ.
Tags : Latest News Sports Indian Cricket Team Vaibhav Sooryavanshi