കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. ശശിയുടെ വക്കീല്‍ നോട്ടീസ്.
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ അന്തകന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി നിയന്ത്രിച്ച ഓഫീസാണെന്ന് വിമര്‍ശിച്ച് വെള്ളാപ്പള്ളി ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.
വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വക്കീല്‍ നോട്ടീസില്‍ പി. ശശി ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. കെ. വിശ്വന് മുഖേനയാണ് നോട്ടീസ് അയച്ചത്. നേരത്തെ മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടികാട്ടി പി. ശശി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു.
Tags : P. sasi legal notice vellappally natesan