Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anak Krakatau

ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ഒന്നര ലക്ഷം വിമാന യാത്രികർ കുടുങ്ങി

ജക്കാർത്ത: ഇന്തോനേഷ്യയിലെ അനാക് ക്രാക്കത്തുവ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ആറു വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു. അഗ്നിപർവത ചാരം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

712 വിമാന സർവീസുകളാണ് മൊത്തം റദ്ദാക്കിയത്. ജക്കാർത്തയിലെ സുകാർണോ ഹത്ത വിമാനത്താവളത്തിൽ മാത്രം 301 സർവീസുകൾ റദ്ദാക്കി. ഇതുമൂലം ഏകദേശം ഒന്നര ലക്ഷത്തോളം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി.

ജാവ, സുമാത്ര ദ്വീപുകൾക്കിയിൽ സ്ഥിതി ചെയ്യുന്ന അനാക് ക്രാക്കത്തുവ അഗ്നിപർവതം വെള്ളിയാഴ്ച മുതൽ പൊട്ടിത്തെറിക്കുന്നതാണ്. സുമാത്ര ഭാഗത്ത് 15 കിലോമീറ്ററും ജാവ ഭാഗത്ത് ആറു കിലോമീറ്ററും ഉയരത്തിൽ അഗ്നിപർവത ചാരം എത്തി.

2018ൽ അനാക് ക്രാക്കത്തുവ പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള സുനാമിയിൽ ജാവയിലും സുമാത്രയിലുമായി 400 പേർ മരിച്ചിരുന്നു.

Latest News

Corehub Up