Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anamika Sets

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​: ഹ​ര്‍​ഡി​ല്‍​സി​ൽ റി​ക്കാ​ർ​ഡ് കു​റി​ച്ച് അ​നാ​മി​ക

കോ​ഴി​ക്കോ​ട്: ഓ​രോ ഹ​ര്‍​ഡി​ലും ക​ട​ന്ന് ഫി​നി​ഷിം​ഗ് ലൈ​നി​ലേ​ക്ക് കു​തി​ക്കു​ന്ന താ​ര​ങ്ങ​ള്‍. വേ​ഗ​ത്തി​നൊ​പ്പം കൃ​ത്യ​ത​യും താ​ള​വും ഒ​ത്തു​ചേ​ര്‍​ന്ന​പ്പോ​ള്‍ ട്രാ​ക്കി​ല്‍ പി​റ​ന്ന​ത് ആ​വേ​ശ​ക്കാ​ഴ്ച​ക​ൾ. പോ​രാ​ട്ട​ച്ചൂ​ടി​നി​ടെ ഒ​രു മീ​റ്റ് റി​ക്കാ​ര്‍​ഡും. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ അ​നാ​മി​ക അ​ജീ​ഷാ​ണ് 13.69 സെ​ക്ക​ന്‍​ഡി​ല്‍ പു​തി​യ റി​ക്കാ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സ്എ​സി​ലെ എ​ന്‍.​എ​സ്. വി​ഷ്ണു​ശ്രീ വെ​ള്ളി​യും ക​ണ്ണൂ​ര്‍ ത​ല​ശേ​രി സാ​യി​യി​ലെ അ​ന്ന റോ​സ് രാ​ജു വെ​ങ്ക​ല​വും നേ​ടി.

സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ സ്‌​കൂ​ളി​ലെ അ​മ​ല്‍ കൃ​ഷ്ണ 13.91 സെ​ക്ക​ന്‍​ഡി​ല്‍ സ്വ​ര്‍​ണം നേ​ടി. ക​ണ്ണൂ​ര്‍ ക​രി​വെ​ള്ളൂ​ര്‍ എ​വി​എ​സ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കെ. ​അ​ഭി​ന വെ​ള്ളി നേ​ടി​യ​പ്പോ​ള്‍ പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ എ​ച്ച്എ​സി​ലെ കെ.​എ. അ​ല​ന്‍​ജി​ത് വെ​ങ്ക​ല​ത്തി​ലേ​ക്ക് കു​തി​ച്ചു.

ജൂ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ ഗൗ​രേ​ഷ് ബി​നോ​യ് 13.96 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് ഒ​ന്നാ​മ​തെ​ത്തി. ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ക​ണ്ണൂ​രി​ന്‍റെ ടി.​വി. ദേ​വ​ശ്രീ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. ജി​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ ദേ​വ​ശ്രീ 14.63 സെ​ക്ക​ന്‍​ഡി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

സ​ബ് ജൂ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 80 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ലി​ലെ കെ.​വി. മു​ഹ​മ്മ​ദ് ഇ​സാ​ന്‍ സ്വ​ര്‍​ണം നേ​ടി. 12.17 സെ​ക്ക​ന്‍​ഡി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. സ​ബ് ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 80 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ സി​ദ്ധ സു​രേ​ഷ് 13.19 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് സ്വ​ര്‍​ണ​ത്തി​ൽ മു​ത്ത​മി​ട്ടു.

അ​നാ​മി​ക ഇ​നി ബ്ര​സീ​ലി​ലേ​ക്ക്

ഏ​ഴു വ​ര്‍​ഷ​മാ​യി നി​ല​നി​ന്ന റി​ക്കാ​ര്‍​ഡാ​ണ് സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ അ​നാ​മി​ക അ​ജീ​ഷ് ത​ക​ർ​ത്ത​ത്. 13.69 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് ആ​ല​പ്പു​ഴ​യു​ടെ താ​രം മീ​റ്റ് റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 2018ല്‍ ​കോ​ഴി​ക്കോ​ട് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സി​ലെ അ​പ​ര്‍​ണ റോ​യ് 13.85 സെ​ക്ക​ന്‍​ഡി​ൽ ഫി​നി​ഷ് ചെ​യ്തു സ്ഥാ​പി​ച്ച റി​ക്കാ​ര്‍​ഡ്, അ​നാ​മി​ക 13.69 ആ​ക്കി തി​രു​ത്തി.

ചാ​ര​മം​ഗ​ലം ഗ​വ. ഡി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​നാ​മി​ക ദേ​ശീ​യ ജൂ​നി​യ​ര്‍ മീ​റ്റി​ലെ മി​ന്നും​പ്ര​ക​ട​ന​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് സം​സ്ഥാ​ന കാ​യി​ക​മേ​ള​യ്‌​ക്കെ​ത്തി​യ​ത്. ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ദേ​ശീ​യ ജൂ​നി​യ​ര്‍ മീ​റ്റി​ല്‍ 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ സ്വ​ര്‍​ണ​വും ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ വെ​ള്ളി​യും നേ​ടി​യി​രു​ന്നു.

ഡി​സം​ബ​റി​ല്‍ ബ്ര​സീ​ലി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ അ​നാ​മി​ക ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യും. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ​രി​ശീ​ല​ക​ന്‍ കെ.​ആ​ര്‍. സാം​ജി​യു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.
മി​ക​ച്ച പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം അ​നാ​മി​ക​യ്ക്ക് വെ​ല്ലു​വി​ളി​യാ​ണ്. നാ​ട്ടി​ല്‍ 100 മീ​റ്റ​ര്‍ ഓ​ടാ​ന്‍ അ​നു​യോ​ജ്യ​മാ​യ ഗ്രൗ​ണ്ട് പോ​ലു​മി​ല്ല. ക​ല​വൂ​ര്‍ റീ​ജി​യ​ണ​ല്‍ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലും എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലും കൊ​ല്ല​ത്തു​മൊ​ക്കെ​യാ​യാ​ണ് പ​രി​ശീ​ല​നം. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​യ ചാ​ര​മം​ഗ​ലം പീ​ടി​ക​വെ​ളി അ​ജീ​ഷി​ന്‍റെ​യും സോ​ണി​യു​ടെ​യും മ​ക​ളാ​ണ്.

റി​ലേ​യി​ല്‍ ആ​ല​പ്പു​ഴ, മ​ല​പ്പു​റം

കോ​ഴി​ക്കോ​ട്: 4x100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ മ​ല​പ്പു​റ​ത്തി​ന്‍റെ​യും പാ​ല​ക്കാ​ടി​ന്‍റെ​യും ആ​ധി​പ​ത്യം. സ​ബ് ജൂ​നി​യ​ര്‍ ഗേ​ള്‍​സ് 4x100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ ആ​ല​പ്പു​ഴ​യ്ക്കാ​ണ് മെ​ഡ​ല്‍. 52.43 സെ​ക്ക​ന്‍​ഡി​ലാ​ണ് ആ​ല​പ്പു​ഴ ടീം ​ഫി​നി​ഷ് ചെ​യ്ത​ത്. ക​ണ്ണൂ​രി​ന് ര​ണ്ടാം സ്ഥാ​ന​വും (52.69) മ​ല​പ്പു​റ​ത്തി​ന് മൂ​ന്നാം​ സ്ഥാ​ന​വും (53.47) ല​ഭി​ച്ചു. ആ​ല​പ്പു​ഴ​യ്ക്കുവേ​ണ്ടി പി. ​അ​ദീ​ന, ഉ​ത്ത​ര ഷം​ജി, എ​സ്. സ്‌​നേ​ഹ, ഹ​ര്‍​ഷ ജോ​ണ്‍ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ച്ച​ത്.

സ​ബ് ജൂ​നി​യ​ര്‍ ബോ​യ്‌​സി​ല്‍ പ്രാ​യ​ത​ട്ടി​പ്പി​ല്‍ കോ​ട്ട​യം ജി​ല്ല​യെ ഒ​ഴി​വാ​ക്കി തൃ​ശൂ​രി​നെ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍, മ​ല​പ്പു​റ​ത്തി​നാ​ണ് ഒ​ന്നാം​സ്ഥാ​നം. 49.27 സെ​ക്ക​ന്‍​ഡി​ലാ​ണ് മ​ല​പ്പു​റം ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്ത​ത്. മ​ല​പ്പു​റ​ത്തി​നു​വേ​ണ്ടി പി.​ടി. ഹാ​മി​ന്‍ അ​ലി, എ.​എം. സാ​ജ​ന്‍ സൂ​ര്യ, മി​ഷാ​ല്‍ പ​ര്‍​വീ​സ്, മു​ഹ​മ്മ​ദ് ഇ​സാ​ന്‍ എ​ന്നി​വ​രാ​ണ് ഓ​ടി​യ​ത്.

കാ​സ​ര്‍​ഗോ​ഡി​ന് ര​ണ്ടാം സ്ഥാ​ന​വും (49.35) ആ​ല​പ്പു​ഴ​യ്ക്ക് മൂ​ന്നാം സ്ഥാ​ന​വും (49.48) ല​ഭി​ച്ചു.

ജൂ​നി​യ​ര്‍ ഗേ​ള്‍​സി​ല്‍ പാ​ല​ക്കാ​ടി​നാ​ണ് ഒ​ന്നാം​ സ്ഥാ​നം. 48.95 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്തു. പി. ​നി​ഖി​ത, എ​സ്. ആ​ന്‍​വി, ജെ. ​ദി​യ, ഐ​ശ്വ​ര്യ സു​രേ​ഷ് എ​ന്നി​വ​രാ​ണ് പാ​ല​ക്കാ​ടി​നു​വേ​ണ്ടി ബാ​റ്റ​ണ്‍ പി​ടി​ച്ച​ത്. ക​ണ്ണൂ​രി​ന് ര​ണ്ടാം ​സ്ഥാ​ന​വും (49.95) മ​ല​പ്പു​റ​ത്തി​ന് മൂ​ന്നാം​ സ്ഥാ​ന​വും (50.37) ല​ഭി​ച്ചു.

ജൂ​നി​യ​ര്‍ ബോ​യ്‌​സ് മ​ല​പ്പു​റ​ത്തി​നാ​ണ് ഒ​ന്നാം​ സ്ഥാ​നം. 43.55 സെ​ക്ക​ന്‍​ഡി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. മ​ല​പ്പു​റ​ത്തി​നു​വേ​ണ്ടി കെ. ​മു​ഹ​മ്മ​ദ് അ​ന്‍​സി​ല്‍, നി​യാ​സ് അ​ഹ​മ്മ​ദ്, എ​സ്. ആ​കാ​ശ്, സി.​ടി. മ​ഹ​സി​ന്‍ എ​ന്നി​വ​രാ​ണ് അ​ണി​നി​ര​ന്ന​ത്. പാ​ല​ക്കാ​ട് (43.58), തൃ​ശൂ​ര്‍ (43.75) എ​ന്നി​വ​ര്‍​ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍.
സീ​നി​യ​ര്‍ ഗേ​ള്‍​സി​ല്‍ ആ​ല​പ്പു​ഴ 49.43 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് ഒ​ന്നാ​മ​തെ​ത്തി. ആ​ല​പ്പു​ഴ​യ്ക്കു​വേ​ണ്ടി ആ​ര്‍. ശ്രേ​യ, ബി. ​സ​ര​യൂ ല​ക്ഷ്മി, അ​നാ​മി​ക അ​ജേ​ഷ്, ജൂ​ലി പോ​ള്‍ എ​ന്നി​വ​രാ​ണു മ​ത്സ​രി​ച്ച​ത്. പാ​ല​ക്കാ​ടി​ന് ര​ണ്ടാം​സ്ഥാ​ന​വും (50.04), ക​ണ്ണൂ​രി​ന് മൂ​ന്നാം​സ്ഥാ​ന​വും (50.51) ല​ഭി​ച്ചു.

സീ​നി​യ​ര്‍ ബോ​യ്‌​സി​ല്‍ തൃ​ശൂ​രി​നാ​ണ് സ്വ​ര്‍​ണം. 42.73 സെ​ക്ക​ന്‍​ഡി​ലാ​ണ് ഇ​വ​ര്‍ ഫി​നി​ഷ് ചെ​യ്ത​ത്. തൃ​ശൂ​രി​നുവേ​ണ്ടി ടി.​ആ​ർ. സ​നീ​ഷ്, ജി​യോ ഐ​സ​ക് സെ​ബാ​സ്റ്റ്യ​ൻ, അ​ഭി​യാ​ത്ത് ജോ ​സിം​സ​ണ്‍, സി.​ആ​ർ. അ​ന​ല്‍ എ​ന്നി​വ​രാ​ണു മ​ത്സ​രി​ച്ച​ത്. ആ​ല​പ്പു​ഴ (42.76), മ​ല​പ്പു​റം (42.80) ടീ​മു​ക​ൾ​ക്കാ​ണു ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍.

എ​റി​ഞ്ഞാ​ലും ചാ​ടി​യാ​ലും സ്വ​ർ​ണം വീ​ട്ടി​ൽ​ത്ത​ന്നെ

കോ​ഴി​ക്കോ​ട്: ലോം​ഗ്ജം​പി​ലും ഡി​സ്‌​ക​സ് ത്രോ​യി​ലും സ്വ​ർ​ണം ഒ​രു വീ​ട്ടി​ലേ​ക്ക്. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ഡി​സ്‌​ക​സ് ത്രോ​യി​ൽ ഉ​ച്ച​യ്ക്ക് ആ​ര​തി മ​നോ​ജ് സ്വ​ർ​ണ​മ​ണി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലേ​ക്ക് ഇ​ര​ട്ടി​മ​ധു​ര​മാ​യി, വൈ​കു​ന്നേ​രം ചേ​ച്ചി അ​ശ്വ​തി മ​നോ​ജ് സീ​നി​യ​ർ വി​ഭാ​ഗം ലോം​ഗ് ജം​പി​ൽ സ്വ​ർ​ണ​മെ​ത്തി​ച്ചു. തൃ​ശൂ​ർ നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ര​ണ്ടു​പേ​രും പ​ഠി​ക്കു​ന്ന​ത്.

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ് അ​ശ്വ​തി. ആ​ര​തി ഏ​ഴാം ക്ലാ​സി​ൽ. പാ​ല​ക്കാ​ട് - തൃ​ശൂ​ർ റൂ​ട്ടി​ൽ വ​ഴു​ത​പ്പാ​റ​യി​ലാ​ണ് ഇ​വ​രു​ടെ വീ​ട് . സ്പോ​ർ​ട്സി​നോ​ടു​ള്ള താ​ത്പ​ര്യം മ​ക്ക​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​വ​ർ നാ​ട്ടി​ക സ്‌​കൂ​ളി​ൽ ചേ​രു​ക​യും വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്ത് താ​മ​സി​ക്കു​ക​യു​മാ​ണ്. ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ വി.​എ​സ്. മ​നോ​ജി​ന്‍റെ​യും ര​ശ്‌​മി മ​നോ​ജി​ന്‍റെ​യും മ​ക്ക​ളാ​ണ് ഈ ​മി​ടു​ക്കി​ക​ൾ.
5.67 മീ​റ്റ​ർ ദൂ​രം ചാ​ടി​യാ​ണ് അ​ശ്വ​തി സ്വ​ർ​ണം നേ​ടി​യ​ത്. ആ​ര​തി 27. 74 മീ​റ്റ​ർ എ​റി​ഞ്ഞു.

പ​രി​ക്കേ​റ്റ കാ​ലി​ന് "പ​വ​ന്‍' തി​ള​ക്കം

 കോ​ഴി​ക്കോ​ട്: പ​രി​ക്കേ​റ്റ കാ​ലു​മാ​യി ലോം​ഗ്ജം​പ് പി​റ്റി​ലേ​ക്കെ​ത്തി​യ അ​ഭി​ഷേ​കി​നു സു​വ​ർ​ണ​നേ​ട്ടം. സ​ബ് ജൂ​നി​യ​ര്‍ ആ​ൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ല്‍ മ​ല​പ്പു​റം പൂ​ക്ക​ള​ത്തൂ​ര്‍ സി​എ​ച്ച്എം​എ​ച്ച്എ​സി​ലെ കെ.​പി. അ​ഭി​ഷേ​ക് 5.61 മീ​റ്റ​ര്‍ ദൂ​രം താ​ണ്ടി​യാ​ണ് ഒ​ന്നാ​മ​നാ​യ​ത്. ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. ഈ ​മാ​സം കൊ​ല്ല​ത്ത് ന​ട​ന്ന അ​മ​ച്വ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ഷേ​കി​ന്‍റെ ഇ​ട​തു​കാ​ലി​നു പ​രി​ക്കേ​റ്റ​ത്. ഇ​വി​ടെ ലോം​ഗ്ജം​പി​ല്‍ വെ​ള്ളി ല​ഭി​ച്ചി​രു​ന്നു.

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഹൈ​ജം​പി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു പി​ന്മാ​റി. ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സം കാ​ലി​ന് ഫി​സി​യോ തെ​റാ​പ്പി ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.

മ​ത്സ​രി​ക്ക​ണ​മെ​ന്ന തീ​രാ​ത്ത വാ​ശി​യി​ല്‍ സ്വ​ര്‍​ണ​നേ​ട്ട​ത്തി​ന് കാ​ലി​ലെ പ​രി​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം തൃ​പ്പ​ന​ച്ചി പ​ടി​ഞ്ഞാ​റ്റ് രാ​ജ​ന്‍-​മി​നി ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി നി​വേ​ദ്യ. റി​ഷാ​ദാ​ണ് പ​രി​ശീ​ല​ക​ന്‍. തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ എം. ​ശ്രീ​ഹ​രി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം (5.58). ക​ണ്ണൂ​ര്‍ ചെ​റു​കു​ന്ന് വാ​ഹി​ദ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്‌​കൂ​ളി​ലെ അ​ശ്വ​വി​ന്‍ സ​ന്തോ​ഷ് (5.52) മൂ​ന്നാം സ്ഥാ​നം നേ​ടി.

 ഡി​സ്‌​കസ് ത്രോ​യി​ലെ ഫ്ര​ണ്ട്‌​സ്

കോ​ഴി​ക്കോ​ട്: അ​മേ​ഗ് കൃ​ഷ്ണ​യും അ​ലൈ​ന്‍ കൃ​ഷ്ണ​യും സ​ഹോ​ദ​ര​ങ്ങ​ള​ല്ല, സു​ഹൃ​ത്തു​ക്ക​ളാ​ണ്. പ​ഠ​ന​ത്തി​ലും കാ​യി​കമ​ത്സ​ര​ങ്ങ​ളി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍. ഡി​സ്‌​ക​സ് ത്രോ​യാ​ണ് പ്രി​യ​പ്പെ​ട്ട ഇ​നം.

സ​ബ് ജൂ​നി​യ​ര്‍ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ തൃ​ശൂ​ര്‍ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സി​ലെ കെ.​കെ. അ​മേ​ഗ് കൃ​ഷ്ണ​യ്ക്ക് സ്വ​ര്‍​ണം ല​ഭി​ച്ച​പ്പോ​ള്‍ സു​ഹൃ​ത്താ​യ അ​ലൈ​നു വെ​ങ്ക​ലം ല​ഭി​ച്ചു. അ​മേ​ഗ് 37.74 മീ​റ്റ​ര്‍ ദൂ​രം എ​റി​ഞ്ഞ​പ്പോ​ള്‍ അ​ലൈ​ന്‍ ക്ലി​യ​ർ ചെ​യ്ത​ത് 31.63 മീ​റ്റ​ര്‍. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഇ​എം​എ​ച്ച്എ​സി​ലെ ആ​രോ​ണ്‍ ജോ​സ​ഫ് അ​നീ​ഷി​നാ​ണ് (35.94) ര​ണ്ടാം​സ്ഥാ​നം.

കൊ​ല്ല​ത്ത് ന​ട​ന്ന അ​മ​ച്വ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ അ​ലൈ​നാ​യി​രു​ന്നു ഒ​ന്നാം​ സ്ഥാ​നം. അ​മേ​ഗി​ന് ര​ണ്ടാം​ സ്ഥാ​ന​വും. ജി​ബി പോ​ളാ​ണ് ഇ​വ​രു​ടെ പ​രി​ശീ​ല​ക​ന്‍. തൃ​ശൂ​ര്‍ പെ​രി​ഞ്ഞ​ലം കാ​ര​യി​ല്‍ കാ​ര്‍​ത്തി​കേ​യ​ന്‍ -ആ​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​മേ​ഗ്. നെ​വി​ന്‍ കൃ​ഷ്ണ സ​ഹോ​ദ​രി. എ​ട​വി​ല​ങ്ങ് മ​ണ്ട​ത്ത​റ​യി​ലെ നി​ഖി​ല്‍ കൃ​ഷ്ണ-​ഭ​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ലൈ​ന്‍.

ക​രാ​ട്ടെ അ​ക്ഷ​യ്...

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​രാ​ട്ടെ 44 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ കെ.​എം. അ​ക്ഷ​യ്. നെ​ടും​കു​ന്നം സെ​ൻ​റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് സ്കൂ​ളി​ലെ പ്ല​വ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് അ​ക്ഷ​യ് സ്വ​ർ​ണം ഇ​ടി​ച്ചു​നേ​ടു​ന്ന​ത്. മ​മ്മൂ​ട് കൊ​ച്ചു​പ​റ​മ്പി​ൽ മോ​ഹ​ന​ൻ-​പി.​ജി. അ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ. ബു​ഷു അ​ക്കാ​ദ​മി​യി​ലെ അ​ഡ്വ. ശ​ര​ത് എ​ൽ​ദോ ഫി​ലി​പ്പാ​ണ് ഗു​രു.

പ്രാ​യവി​വാ​ദം: അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് കോ​രു​ത്തോ​ട് സ്കൂ​ൾ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ്രാ​യ​ത്തി​ൽ മാ​യ​മെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ത്‌​ല​റ്റി​നെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​തി​രേ കോ​ട​തി​യി​ൽ പോ​കു​മെ​ന്നു കോ​രു​ത്തോ​ട് സ്കൂ​ൾ അ​ധി​കൃ​ത​ർ. എ​ല്ല് പ​രി​ശോ​ധ​ന​യി​ൽ യ​ഥാ​ർ​ഥ പ്രാ​യം നി​ർ​ണ​യി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നു പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു കൃ​ഷ്ണ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

എ​ല്ല് പ​രി​ശോ​ധ​ന അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ഒ​രു കു​ട്ടി​യു​ടെ പ്രാ​യം തെ​ളി​യി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ്. ഓ​രോ കു​ട്ടി​യു​ടെ​യും ക​ഷ്ട​പ്പാ​ടി​ന്‍റെ വി​ല മ​ന​സി​ലാ​ക്ക​ണം. കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ എ​ല്ല് പ​രി​ശോ​ധ​ന ന‌​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും ര​ക്ഷി​താ​വി​ന്‍റെ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്താ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Latest News

Corehub Up