Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnantAmbani

Kouthukam

2,500 കി​ലോ​മീ​റ്റ​ർ, അ​ഞ്ച് മ​ണി​ക്കൂ​ർ; പ​രി​ക്കേ​റ്റ ആ​ന​ക്കു​ട്ടി​ക്കാ​യി അ​ന​ന്ത് അം​ബാ​നി​യു​ടെ അ​ടി​യ​ന്ത​ര എ​യ​ർ​ലി​ഫ്റ്റ്

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലു​ള്ള വ​ൻ​താ​ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​സ​മി​ൽ നി​ന്നും ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള 'രാ​ജ' എ​ന്ന ആ​ന​ക്കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തി​ച്ചു. വ​ൻ​താ​ര സ്ഥാ​പ​ക​ൻ അ​ന​ന്ത് അം​ബാ​നി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ന​വം​ബ​ർ 20-ന് ​സ​ജ​മാ​ക്കി​യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ദൗ​ത്യം ന​ട​ന്ന​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് അ​സ​മി​ലെ ഗോ​ഗാ​മു​ഖി​ലു​ള്ള രൂ​പാ​ഹി വ​ന​മേ​ഖ​ല​യി​ലാ​ണ് ല​ഖിം​പു​ർ സ്വ​ദേ​ശി ഭു​വ​ൻ പെ​ഗു​വി​ന്‍റെ 'മ​ഖോ​ണി' എ​ന്ന പി​ടി​യാ​ന​യ്ക്ക് രാ​ജ ജ​നി​ച്ച​ത്. എ​ന്നാ​ൽ ജ​നി​ച്ച​യു​ട​ൻ ത​ന്നെ അ​മ്മ​യാ​ന​യു​ടെ പാ​ലും പ​രി​ച​ര​ണ​വും ന​ഷ്ട​മാ​യ കു​ഞ്ഞാ​ന​യ്ക്ക്, അ​മ്മ​യു​ടെ ച​വി​ട്ടേ​റ്റ് കാ​ലി​ന് ഗു​രു​ത​ര​മാ​യി ഒ​ടി​വ് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ​ൻ​താ​ര​യി​ലെ മു​തി​ർ​ന്ന വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ വ​സ​തി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജ​യെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണ​ത്തി​നാ​യാ​ണ് ജാം​ന​ഗ​റി​ലേ​ക്ക് മാ​റ്റി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഗു​വാ​ഹ​ത്തി​യി​ൽ എ​ത്തി​ച്ച ആ​ന​ക്കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ളു​ള്ള വി​മാ​ന​ത്തി​ൽ ജാം​ന​ഗ​റി​ലേ​ക്ക് എ​ത്തി​ച്ചു. റോ​ഡ് മാ​ർ​ഗം ദി​വ​സ​ങ്ങ​ളോ​ളം എ​ടു​ക്കു​മാ​യി​രു​ന്ന 2,500 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം, വി​ദ​ഗ്ധ വെ​റ്റ​റി​ന​റി സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ വെ​റും അ​ഞ്ച് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് പി​ന്നി​ട്ട​ത്. ജാം​ന​ഗ​റി​ൽ എ​ത്തു​ന്ന​തോ​ടെ രാ​ജ​യു​ടെ കാ​ലി​ന് വി​ദ​ഗ്ധ ഓ​ർ​ത്തോ​പീ​ഡി​ക് ചി​കി​ത്സ​യും കൃ​ത്യ​മാ​യ പോ​ഷ​കാ​ഹാ​ര​വും ദീ​ർ​ഘ​കാ​ല പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കും. അ​ന​ന്ത് അം​ബാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്നാ​മ​ത്തെ അ​ടി​യ​ന്ത​ര വ​ന്യ​ജീ​വി എ​യ​ർ​ലി​ഫ്റ്റാ​ണി​ത്.

Latest News

Corehub Up