പ്രതീകാത്മക ചിത്രം
ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് അസമിൽ നിന്നും രണ്ട് മാസം പ്രായമുള്ള 'രാജ' എന്ന ആനക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തിൽ എത്തിച്ചു. വൻതാര സ്ഥാപകൻ അനന്ത് അംബാനിയുടെ ഇടപെടലിലൂടെ നവംബർ 20-ന് സജമാക്കിയ ചാർട്ടേഡ് വിമാനത്തിലാണ് ഈ അടിയന്തര ദൗത്യം നടന്നത്. ഒക്ടോബർ രണ്ടിന് അസമിലെ ഗോഗാമുഖിലുള്ള രൂപാഹി വനമേഖലയിലാണ് ലഖിംപുർ സ്വദേശി ഭുവൻ പെഗുവിന്റെ 'മഖോണി' എന്ന പിടിയാനയ്ക്ക് രാജ ജനിച്ചത്. എന്നാൽ ജനിച്ചയുടൻ തന്നെ അമ്മയാനയുടെ പാലും പരിചരണവും നഷ്ടമായ കുഞ്ഞാനയ്ക്ക്, അമ്മയുടെ ചവിട്ടേറ്റ് കാലിന് ഗുരുതരമായി ഒടിവ് സംഭവിക്കുകയായിരുന്നു.
തുടർന്ന് വൻതാരയിലെ മുതിർന്ന വെറ്ററിനറി ഡോക്ടറുടെ വസതിയിൽ പ്രാഥമിക ചികിത്സയിലായിരുന്ന രാജയെ കൂടുതൽ മെച്ചപ്പെട്ട പരിചരണത്തിനായാണ് ജാംനഗറിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിൽ എത്തിച്ച ആനക്കുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രത്യേക സജീകരണങ്ങളുള്ള വിമാനത്തിൽ ജാംനഗറിലേക്ക് എത്തിച്ചു. റോഡ് മാർഗം ദിവസങ്ങളോളം എടുക്കുമായിരുന്ന 2,500 കിലോമീറ്ററിലധികം ദൂരം, വിദഗ്ധ വെറ്ററിനറി സംഘത്തിന്റെ നിരീക്ഷണത്തിൽ വെറും അഞ്ച് മണിക്കൂർ കൊണ്ടാണ് പിന്നിട്ടത്. ജാംനഗറിൽ എത്തുന്നതോടെ രാജയുടെ കാലിന് വിദഗ്ധ ഓർത്തോപീഡിക് ചികിത്സയും കൃത്യമായ പോഷകാഹാരവും ദീർഘകാല പുനരധിവാസവും ഉറപ്പാക്കും. അനന്ത് അംബാനിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ അടിയന്തര വന്യജീവി എയർലിഫ്റ്റാണിത്.
Meet Raja, a 7 Week Old Elephant Calf! • Born on 2 October 2026 in Gogamukh, Assam. • Suffered a complete fracture of his right thigh bone on the day he was born. • Rejected and injured by his mother shortly after birth. • Unable to stand or put weight on his injured leg. • Deprived of his mother’s milk and essential colostrum. • After six weeks of treatment at home, Raja urgently needs intensive hospital care. • On 20 November 2026, Raja is scheduled to be airlifted to Vantara, Jamnagar, Gujarat, for specialised treatment.
— Gems (@gemsofbabus_) November 20, 2026
A Little Life, a Big Fight. Meet Raja. Born in Assam 7 weeks ago with a severe leg fracture and rejected by his mother, baby elephant Raja has received 6 weeks of care from Vantara’s team but now needs advanced treatment. Today, Nov 20, Anant Ambani’s Vantara is airlifting him to its specialised hospital in Jamnagar. The 2500+ km road trip is cut to ~5 hours by air with vets monitoring. A journey to recovery and a second chance.
— BhikuMhatre (@MumbaichaDon) November 20, 2026
Tags : Vantara RajaTheElephant AnantAmbani WildlifeRescue ElephantCalf AssamToJamnagar