വീഡിയോയിൽ നിന്നുമുള്ള ചിത്രം
സൈനിക വാഹനത്തിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് അസമിലെ ജോർഹട്ടിൽ ഉടലെടുത്ത തർക്കത്തിന് പിന്നാലെ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സമീം സുൽത്താനയെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി. സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നാരോപിച്ച് ചെല്ലാൻ നൽകിയതിനെത്തുടർന്നുണ്ടായ വാഗ്വാദത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിഷയം ചർച്ചയായത്. നവംബർ 18-ന് ജോർഹട്ട് നഗരത്തിലെ എടി റോഡിൽ ഇന്റർ-സ്റ്റേറ്റ് ബസ് ടെർമിനലിന് സമീപം നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
ലിച്ചുബാരിയിലെ ജോർഹട്ട് മിലിട്ടറി സ്റ്റേഷൻ 41 സബ്-ഏരിയയിലെ സൈനികൻ ഔദ്യോഗിക യാത്രയ്ക്കിടെ ഓടിച്ച വാഹനമാണ് പരിശോധിച്ചത്. ഒപ്പം മറ്റൊരു ജൂനിയർ സൈനികനുമുണ്ടായിരുന്നു. പിഴ ചുമത്തിയ ശേഷം വാഹനത്തിന് മുന്നിൽ ഉദ്യോഗസ്ഥരെ നിർത്തി ചിത്രമെടുത്തതാണ് തർക്കം മൂർച്ഛിക്കാൻ ഇടയാക്കിയതെന്ന് പറയപ്പെടുന്നു. ഡ്രൈവിംഗ് ലൈസൻസിന്റെ പേരിലല്ല പിഴ ഈടാക്കിയതെന്നും, സൈനിക ലൈസൻസ് പ്രതിരോധ വാഹനങ്ങൾക്ക് മാത്രമേ സാധുതയുള്ളൂവെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ധനഞ്ജയ് സൈകിയ വ്യക്തമാക്കി.
ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് അല്പം പരുഷമായ പെരുമാറ്റമുണ്ടായെന്ന് സമ്മതിച്ച അദ്ദേഹം, മാറ്റിനിർത്തൽ താത്കാലിക നടപടി മാത്രമാണെന്നും സസ്പെൻഷനോ പിരിച്ചുവിടലോ അല്ലെന്നും അറിയിച്ചു. സമീപജില്ലയായ ഗോലാഗട്ടിൽ നവംബർ 13-ന് 26 പേരുടെ ജീവനെടുത്ത വാഹനാപകടത്തെത്തുടർന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കർശന പരിശോധനകളുടെ ഭാഗമായിരുന്നു ഈ നടപടിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സൈനികർക്കുണ്ടായ ബുദ്ധിമുട്ടിൽ ജോർഹട്ട് ജില്ലാ ഭരണകൂടം ഖേദം പ്രകടിപ്പിക്കുകയും സേനയോടുള്ള ആദരവ് ആവർത്തിക്കുകയും ചെയ്തു. സൈന്യത്തെ അനാദരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഭരണകൂടം, ലിച്ചുബാരിയിലെ 41 സബ്-ഏരിയ ആസ്ഥാനത്ത് ജനറൽ ഓഫീസർ കമാൻഡിംഗിന്റെ നേതൃത്വത്തിൽ ചേർന്ന സംയുക്ത യോഗത്തിലും വിഷയം ചർച്ച ചെയ്തു. സിവിൽ ഭരണകൂടവും സൈന്യവും തമ്മിലുള്ള പരസ്പര വിശ്വാസവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ഉയർന്നുവന്നു.
? Meet SEMINA SULTANA, an oversmart and arrogant Motor Vehicle Inspector (MVI) in Jorhat, who unnecessarily created drama and challaned an Indian Army driver for not carrying a civilian driving licence while operating an official Army vehicle. But the Karma immediately struck! Today, she has been challaned herself and removed from duty. Tried to act oversmart with the Indian Army, ended up getting a taste of her own medicine! ? https://t.co/epk3AS5KQa
— Megh Updates ?™ (@MeghUpdates) November 20, 2026
Tags : IndianArmy Jorhat AssamNews RoadSafety ViralVideo TransportDepartment