കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മൂന്നാം സീസണില്‍ നിര്‍ണായകമായ മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവിനെ പുറത്താക്കി കണ്ണൂര്‍ വാരിയേഴ്സ് എഫ്സി. ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സഹപരിശീലകന്‍ ഷഫീഖ് ഹസനെ ആക്ടിംഗ് ഹെഡ് കോച്ചായി നിയമിച്ചു.
നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ജയവും നാലു തോല്‍വിയും ഒരു സമനിലയുമായി ഏഴു പോയിന്റുമായി അവസാന സ്ഥാനത്താണ്.