Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aneesh Mohan

സിക്കിം തു​രങ്ക ദുരന്തം: അനീഷ് മോഹന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

കോട്ടയം: സി​ക്കി​മി​ലെ തു​രങ്ക ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മ​ല​യാ​ളി ജി​യോ​ള​ജി​സ്റ്റ് പാ​മ്പാ​ടി പ​ത്താ​ഴ​ക്കു​ഴി സ്വ​ദേ​ശി കൂ​രോ​ത്തു​പ​റ​മ്പി​ൽ അ​നീ​ഷ് മോ​ഹ​ന്‍റെ (43) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ടു​ത്ത അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ സി​ക്കി​മി​ൽ ത​ന്നെ സം​സ്കാ​രം ന​ട​ത്തേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളും അ​ട​യു​ക​യാ​ണെ​ന്നും വേ​റെ വ​ഴി​യി​ല്ലെ​ങ്കി​ൽ അ​വി​ടെ​ത്ത​ന്നെ സം​സ്ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന വേ​ദ​ന​യി​ലാ​ണ് ത​ങ്ങ​ളെ​ന്നും അ​നീ​ഷി​ന്‍റെ ഭാ​ര്യ സം​ഗീ​ത പ​റ​ഞ്ഞു. അ​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ ബി​നീ​ഷ് മോ​ഹ​നും ഭാ​ര്യ സം​ഗീ​ത​യും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

സി​ക്കിം അ​ധി​കൃ​ത​രു​ടെ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ വീ​ഴ്ച​യും കാ​ല​താ​മ​സ​വും ഉ​ണ്ടാ​യ​താ​യി കു​ടും​ബം ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബി​നീ​ഷ് മോ​ഹ​ൻ, ഭാ​ര്യ​സ​ഹോ​ദ​ര​ൻ സ​ന​ൽ, സു​ഹൃ​ത്ത് സാ​ബി ബേ​ബി എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ങ്കി​ലും, മ​ര​ണം ന​ട​ന്ന് 72 മ​ണി​ക്കൂ​ർ പി​ന്നി​ട്ട​തി​നാ​ൽ വി​മാ​ന​മാ​ർ​ഗം കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, നോ​ർ​ക്ക എ​ന്നി​വ​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ന് ശേ​ഷ​മാ​ണ് സി​ക്കിം അ​ധി​കൃ​ത​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ത​യാ​റാ​യ​ത്.

Latest News

Corehub Up