Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Angadippuram.

Malappuram

അ​ങ്ങാ​ടി​പ്പു​റ​ത്ത് മ​തി​ലി​ടി​ഞ്ഞു

അ​ങ്ങാ​ടി​പ്പു​റം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ങ്ങാ​ടി​പ്പു​റ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി മ​തി​ൽ ഇ​ടി​ഞ്ഞു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ അ​ൽ​ഷി​ഫ ന​ഴ്സിം​ഗ് കോ​ള​ജ് റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ജൂ​ബി​ലി റോ​ഡി​ൽനി​ന്ന് സ​ർ​ക്കാ​ർ റ​സ്റ്റ് ഹൗ​സി​ലേ​ക്കു​ള്ള റോ​ഡ് കൂ​ടി​യാ​ണി​ത്. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ചു​റ്റു​മ​തി​ലാ​ണ് ഇ​ടി​ഞ്ഞ​ത്. വാ​ർ​ഡ് മെം​ബ​ർ യു. ​ര​വി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഫ്ളാ​റ്റ് ഉ​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡാ​യ പ​രി​യാ​പു​ര​ത്ത് കി​ഴ​ക്കേ​മു​ക്ക് മു​ട്ട​ത്ത് തോ​മ​സി​ന്‍റെ വീ​ടി​ന് പി​റ​കു​വ​ശ​ത്തെ കു​ന്നി​ടി​ഞ്ഞ് മ​ണ്ണും വെ​ള്ള​വും വീ​ടി​ന​ക​ത്തെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഏ​ലി​യാ​മ്മ തോ​മ​സും വി​ല്ലേ​ജ് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കു​ടും​ബ​ത്തോ​ട് താ​മ​സം മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up