നെടുമങ്ങാട്: പ്രധാനമന്ത്രിയുടെ ജന്മദിന പരിപാടിയുടെ ഭാഗമായി ബിജെപി ആനാട് ഏരിയ കമ്മിറ്റിയുടെയും മഹിളാമോർച്ച ആനാട് പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അങ്കണവാടി ഉത്സവ് സംഘടിപ്പിച്ചു. ആനാട് നെട്ടറക്കോണം വാർഡിലെ അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും ആദരിക്കുകയും കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു.
ബിജെപി ആനാട് ഏരിയ പ്രസിഡന്റ് രഞ്ജിത്ത് ആനാട്, മഹിളാമോർച്ച പാലോട് മണ്ഡലം പ്രസിഡന്റ് എൽ.എസ്. ശാലിനി, ബിജെപി ആനാട് ഏരിയ കമ്മിറ്റി അംഗം ജയശ്രീ, സിന്ദൂർ അക്ഷയ ശ്രീ പ്രസിഡന്റ് സജു വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.