ഡബ്ലിൻ: ഐറിഷ് മലയാളി ഏയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ് ലഭിച്ചു. അയർലൻഡിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽനിന്ന് ബയോസ്റ്റാറ്റിസ്റ്റിക്സിലാണ് ഏയ്ഞ്ചൽ ഡോക്ടറേറ്റ് നേടിയത്.
കോഴിക്കോട് കട്ടിപ്പാറ മുതിരകാലായിൽ ജോർജ് മാഷിന്റെയും ലീനയുടെയും മകളാണ്. ഭർത്താവ് ജെഫിൻ ജോൺ ഡബ്ലിനിലെ മെറിയോൺ ഹോട്ടലിൽ മാനേജരാണ്.
ലൂക്കനിലെ ജോൺസൺ ചക്കാലക്കലിന്റെയും ജാൻസിയുടെയും (സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ) മകനാണ് ജെഫിൻ.
മികച്ച കലാകാരി കൂടിയായ ഏയ്ഞ്ചൽ ലൂക്കൻ മലയാളി ക്ലബ് അംഗമാണ്.