Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Angu

അ​ങ്ങ് വാ​ന​ക്കോ​ണും ക​ട​ന്ന്...

"അ​​​​ങ്ങ് വാ​​​​ന​​​​ക്കോ​​​​ണി​​​​ൽ’ വ​​​​രെ ഉ​​​​യ​​​​ർ​​​​ന്നു​​​​കേ​​​​ട്ട ആ ​​​​ശ​​​​ബ്‌​​​ദ​​​​ത്തെ തേ​​​​ടി ദേ​​​​ശീ​​​​യ ച​​​ല​​​ച്ചി​​​ത്ര പു​​​​ര​​​​സ്കാ​​​​ര​​​​വും. ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഇ​​​​രു​​​​ളി​​​​നെ സം​​​​ഗീ​​​​തം​​​കൊ​​​​ണ്ടു പ്ര​​​​കാ​​​​ശ​​​​മാ​​​​ക്കി മാ​​​​റ്റി​​​​യ വൈ​​​​ക്കം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യെ തേ​​​​ടി മി​​​ക​​​ച്ച ഗാ​​​യി​​​ക​​​യ്ക്കു​​​ള്ള ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​മെ​​​​ത്തു​​​​ന്പോ​​​​ൾ അ​​​​തു പ്ര​​​​തി​​​​ഭ​​​​യ്ക്കും പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​നും അ​​​​തി​​​​രു​​​​ക​​​​ളി​​​​ല്ലെ​​​​ന്ന സ​​​​ന്ദേ​​​​ശം​​​കൂ​​​​ടി​​​​യാ​​​​ണ് ന​​​​ൽ​​​കു​​​​ന്ന​​​​ത്.

‘അ​​​​ജ​​​​യ​​​​ന്‍റെ ര​​​​ണ്ടാം മോ​​​​ഷ​​​​ണ'ത്തി​​​​ൽ (എ​​​​ആ​​​​ർ​​​​എം) മ​​​​നു മ​​​​ഞ്ജി​​​​ത്ത് എ​​​​ഴു​​​​തി ദി​​​​പു നൈ​​​​നാ​​​​ൻ തോ​​​​മ​​​​സ് ഈ​​​​ണ​​​​മി​​​​ട്ട ഈ ​​​​ഗാ​​​​നം കൊ​​​​ച്ചു​​​​കു​​​​ട്ടി​​​​ക​​​​ൾ വ​​​​രെ മൂ​​​​ളി​​​​ന​​​​ട​​​​ന്ന ജ​​​​ന​​​​പ്രി​​​​യ ഗാ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു. കു​​​​ട്ടി​​​​ക്ക​​​​ഥ​​​​ക​​​​ളും പ്ര​​​​കൃ​​​​തി​​​​ഭം​​​​ഗി​​​​യും ചേ​​​ർ​​​ന്ന വ​​​​രി​​​​ക​​​​ളി​​​​ലൂ​​​​ടെ കേ​​​​ൾ​​​​വി​​​​ക്കാ​​​​രെ ശാ​​​​ന്ത​​​​വും ഗൃ​​​​ഹാ​​​​തു​​​​ര​​​​വു​​​​മാ​​​​യ ലോ​​​​ക​​​​ത്തേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന ഈ ​​​​താ​​​​രാ​​​​ട്ടു​​​പാ​​​​ട്ടി​​​​ന്, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ വ​​​​ന്ന് കൂ​​​​ടു​​​​കൂ​​​​ട്ടു​​​​ന്ന വൈ​​​​ക്കം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യു​​​​ടെ ആ​​​​ലാ​​​​പ​​​​നം കൂ​​​​ടി​​​​യാ​​​​യ​​​​തോ​​​​ടെ ഗ്രാ​​​​ഫ് ഒ​​​​ന്നു​​​​കൂ​​​​ടി ഉ​​​​യ​​​​ർ​​​​ന്നു.

ശാ​​​​സ്ത്രീ​​​​യ​​​​സം​​​​ഗീ​​​​ത അ​​​​ടി​​​​ത്ത​​​​റ​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ഗാ​​​​ന​​​​ങ്ങ​​​​ളെ അ​​​​നാ​​​​യാ​​​​സ​​​​മാ​​​​യി പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​ണ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യു​​​ടെ പ്ര​​​​ധാ​​​​ന പ്ര​​​​ത്യേ​​​​ക​​​​ത. അ​​​​തോ​​​​ടൊ​​​​പ്പം അ​​​​ക്ഷ​​​​ര​​​​സ്ഫു​​​​ട​​​​ത​​​​യ്ക്കും ഉ​​​​ച്ചാ​​​​ര​​​​ണ​​​ശു​​​​ദ്ധി​​​​ക്കും മു​​​​ൻ​​​​തൂ​​​​ക്കം ന​​​ൽ​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ്രേ​​​​ക്ഷ​​​​ക​​​​രി​​​​ലേ​​​​ക്ക് അ​​​​വ​​​​യെ എ​​​​ളു​​​​പ്പം എ​​​​ത്തി​​​​ക്കാ​​​​നു​​​​മാ​​​​കു​​​​ന്നു.

വൈ​​​​ക്കം ഉ​​​​ദ​​​​യ​​​​നാ​​​​പു​​​​രം ഉ​​​​ഷാ​​​​നി​​​​ല​​​​യ​​​​ത്തി​​​​ൽ വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ​​​​യും പി.​​​​കെ. വി​​​​മ​​​​ല​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​യ വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി ചെ​​​​റു​​​​പ്പം മു​​​​ത​​​​ൽ​​​ത​​​​ന്നെ സം​​​​ഗീ​​​​ത​​​​രം​​​​ഗ​​​​ത്തു പ്ര​​​​ത്യേ​​​​ക താ​​​​ത്പ​​​​ര്യം കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു.

സം​​​​സ്ഥാ​​​​ന സ്കൂ​​​​ൾ യു​​​​വ​​​​ജ​​​​നോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ ശാ​​​​സ്ത്രീ​​​​യ സം​​​​ഗീ​​​​ത​​​​ത്തി​​​​ൽ വെ​​​​ന്നി​​​​ക്കൊ​​​​ടി പാ​​​​റി​​​​ച്ച അ​​​​വ​​​​ർ "ഗാ​​​​യ​​​​ത്രി​​​​വീ​​​​ണ’എ​​​​ന്ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ന്പാ​​​​ടും വേ​​​​ദി​​​​ക​​​​ൾ കൈ​​​​യ​​​​ട​​​​ക്കി. "സെ​​​​ല്ലു​​​​ലോ​​​​യ്ഡ്’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ "കാ​​​​റ്റേ കാ​​​​റ്റേ നീ ​​​​പൂ​​​​ക്കാ​​​​മ​​​​ര​​​​ത്തി​​​​ൽ...,"ന​​​​ട​​​​ൻ' എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ "ഒ​​​​റ്റ​​​​യ്ക്ക് പാ​​​​ടു​​​​ന്ന പൂ​​​​ങ്കു​​​​യി​​​​ലേ...', "ബാ​​​​ഹു​​​​ബ​​​​ലി'​​​യി​​​​ലെ "ആ​​​​രി​​​​വ​​​​ൻ ആ​​​​രി​​​​വ​​​​ൻ...' തു​​​​ട​​​​ങ്ങി​​​​യ ഗാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ച​​​​ല​​​​ച്ചി​​​​ത്ര ഗാ​​​​ന​​​​രം​​​​ഗ​​​​ത്തു ശ്ര​​​​ദ്ധേ​​​​യാ​​​​യി.

അ​​​​ഞ്ച​​​​ര​ വ​​​​യ​​​​സു​​​ള്ള​​​പ്പോ​​​ഴാ​​​ണ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി സം​​​​ഗീ​​​​ത​​​​പ​​​​ഠ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്തു കി​​​​ട്ടി​​​​യ ക​​​​ളി​​​​പ്പാ​​​​ട്ട വീ​​​​ണ​​​​യി​​​​ൽ പാ​​​​ട്ട് വാ​​​​യി​​​​ക്കാ​​​​ൻ വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി പ​​​​ഠി​​​​ച്ച​​​​തു ക​​​​ണ്ട് അ​​​​ച്ഛ​​​​ൻ മു​​​​ര​​​​ളി​​​​യാ​​​​ണ് ഗാ​​​​യ​​​​ത്രി​​​​വീ​​​​ണ​​​​യെ​​​​ന്ന ഒ​​​​റ്റ​​​​ക്ക​​​​മ്പി​ വീ​​​​ണ നി​​​​ർ​​​​മി​​​​ച്ചു​​​ന​​​​ൽ​​​​കി​​​​യ​​​​ത്. പി​​​​ന്നീ​​​​ട് അ​​​​തി​​​​ലാ​​​​യി വാ​​​​ദ​​​​നം. വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യു​​​​ടെ ഒ​​​​റ്റ​​​​ക്ക​​​​മ്പി വീ​​​​ണ​​​​യ്ക്കു ഗാ​​​​യ​​​​ത്രി​​​​വീ​​​​ണ​​​​യെ​​​​ന്ന പേ​​​​രു ന​​​​ൽ​​​​കി​​​​യ​​​​ത് പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത​​​ജ്ഞ​​​ൻ കു​​​​ന്ന​​​​ക്കു​​​​ടി വൈ​​​​ദ്യ​​​​നാ​​​​ഥ​​​​നാ​​​​ണ്.

ത​​​​ന്‍റെ സം​​​​ഗീ​​​​ത സ​​​​പ​​​​ര്യ​​​​യ്ക്കു വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി ഏ​​​​റെ ക​​​​ട​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളോ​​​​ടാ​​​​ണ്. ത​​​​ന്‍റെ​​​​യു​​​​ള്ളി​​​​ലെ ക​​​​ഴി​​​​വി​​​​നെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് സം​​​​ഗീ​​​​ത​​​​ലോ​​​​ക​​​​ത്തേ​​​​ക്ക് കൈ​​​​പി​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ​​​​ത് ഗാ​​​​യ​​​​ക​​​​ൻ​​​കൂ​​​​ടി​​​​യാ​​​​യ അ​​​​ച്ഛ​​​​നും അ​​​​മ്മ​​​​യു​​​​മാ​​​​ണ്. ചെ​​​​റു​​​​പ്പ​​​​ത്തി​​​​ലേ മു​​​​ട​​​​ങ്ങാ​​​​തെ സാ​​​​ധ​​​​കം ചെ​​​​യ്യി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. ത​​​​ന്‍റെ ക​​​​ണ്ണു​​​​ക​​​​ളും ക​​​​രു​​​​ത്തും ക​​​​രു​​​​ത​​​​ലും അ​​​​വ​​​​ർ ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്ന് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി പ​​​​റ​​​​യു​​​​ന്നു. വി​​​​ജ​​​​യ​​​​ദ​​​​ശ​​​​മി നാ​​​​ളി​​​​ൽ ജ​​​​നി​​​​ച്ച​​​​തി​​​​നാ​​​​ലാ​​​​ണ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യെ​​​​ന്ന പേ​​​​രും ന​​​​ൽ​​​കി​​​​യ​​​​ത്. ഇ​​​​നി​​​​യും ധാ​​​​രാ​​​​ളം ന​​​​ല്ല പാ​​​​ട്ടു​​​​ക​​​​ൾ പാ​​​​ട​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് ആ​​​​ഗ്ര​​​​ഹ​​​​മെ​​​​ന്നും അ​​​​വ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ചി​​​​ത്ര​​​​യ്ക്കും സു​​​​ജാ​​​​ത​​​​യ്ക്കും ശേ​​​​ഷം ഇ​​​​ത​​​​ര​​​​ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ ഏ​​​​റെ സ്വീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട മ​​​​ല​​​​യാ​​​​ളി ഗാ​​​​യി​​​​ക​​​​യാ​​​​ണു വൈ​​​​ക്കം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി. മ​​​​ല​​​​യാ​​​​ളം, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക്, ക​​​​ന്ന​​​​ഡ, ഹി​​​​ന്ദി, ബം​​​​ഗാ​​​​ളി, സം​​​​സ്കൃ​​​​തം എ​​​​ന്നീ ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ​​​​ല്ലാം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യു​​​​ടെ ശ​​​​ബ്‌​​​ദം പ്രേ​​​​ക്ഷ​​​​ക​​​​ർ ശ്ര​​​​വി​​​​ച്ചു.

പ്ര​​​​ഥ​​​​മ കേ​​​​ര​​​​ള​​​​ശ്രീ പു​​​​ര​​​​സ്കാ​​​​രം, കേ​​​​ര​​​​ള സം​​​​ഗീ​​​​ത​​​​നാ​​​​ട​​​​ക അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ ക​​​​ലാ​​​​ശ്രീ പു​​​​ര​​​​സ്കാ​​​​രം, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ച​​​​ല​​​​ച്ചി​​​​ത്ര പു​​​​ര​​​​സ്കാ​​​​രം, ത​​​​മി​​​​ഴ്നാ​​​​ട് സം​​​​സ്ഥാ​​​​ന പു​​​​ര​​​​സ്കാ​​​​രം തു​​​​ട​​​​ങ്ങി ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ നി​​​​ര​​​​വ​​​​ധി പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​വ​​​​രെ തേ​​​​ടി​​​​യെ​​​​ത്തി. "വേ​​​​ലൈ​​​​നു വ​​​​ന്തി​​​​ട്ടാ വെ​​​​ള്ള​​​​ക്കാ​​​​ര​​​​ൻ' എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ ‘ആ​​​​ര​​​​വ​​​​ല്ലി’ എ​​​​ന്ന ഗാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ത​​​​മി​​​​ഴ​​​​ക​​​​ത്തെ പു​​​​ര​​​​സ്കാ​​​​രം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്.

Latest News

Corehub Up