Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anikadu

കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് ആനിക്കാടിന്‍റെ ആദരം

ആ​നി​ക്കാ​ട്: മാ​തൃ​വി​ദ‍്യാ​ല​യ​ത്തി​ൽ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി വ​ലി​യ ഇ​ട​യ​നെ​ത്തി​യ​ത് ആ​നി​ക്കാ​ടി​ന് ന​വ‍്യാ​നു​ഭ​വ​മാ​യി. സെ​ന്‍റ് മേ​രീസ് ഹൈ​സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ആ​നി​ക്കാ​ടി​ന്‍റെ ആ​ദ​ര​വാ​യി മാ​റു​ക​യാ​യി​രു​ന്നു.

പി​ൻ​ത​ല​മു​റ​ക്കാ​രാ​യ കു​രു​ന്നു​ക​ളും അ​ധ‍്യാ​പ​ക​രും ഒ​പ്പം നാ​ട്ടു​കാ​രും ആ​വേ​ശ​ത്തി​ലാ​യി. ത​ന്‍റെ കു​ട്ടി​ക്കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ഭാ​വി​വാ​ഗ്ദാ​ന​ങ്ങ​ളാ​യ ഇ​ളം​ത​ല​മു​റ​യ്ക്ക് ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും

ക​ർ​ദി​നാ​ൾ അ​വ​രു​ടെ മ​നം​ക​വ​ർ​ന്നു. ദേ​ശ​സ്നേ​ഹ​വും പൗ​ര​ബോ​ധ​വു​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മു​ഖ്യ​ധ​ർ​മ​മെ​ന്ന് അ​ദ്ദേ​ഹം അ​വ​രെ ഓ​ർ​മി​പ്പി​ച്ചു. തി​രു​വ​ല്ല അ​തി​രൂ​പ​ത കോ​ർ​പറേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ​യും ആ​നി​ക്കാ​ട് പൗ​രാ​വ​ലി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു അ​നു​മോ​ദ​ന സ​മ്മേ​ള​നം.

തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നോ​ദ്ഘാ‌​ട​ന​വും ജൂ​ബി​ലി സ്മാ​ര​ക ക്ലോ​ക്ക് ട​വ​ർ ഉ​ദ്ഘാ​ട​ന​വും ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. സ്‌​കൂ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന തൂ​ഫാ​ൻ പ​ദ്ധ​തി തി​രു​വ​ല്ല എം​എ​ൽ​എ അ​ഡ്വ. വ​ർ​ഗീ​സ് മാ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി ആ​രം​ഭി​ക്കു​ന്ന ക​ർ​ദി​നാ​ൾ ക്ലീ​മി​സ് ക​രി​യ​ർ കോ​ച്ചിം​ഗ് പ​ദ്ധ​തി തി​രു​വ​ല്ല അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ് മ​ണ്ണൂ​ർ കി​ഴ​ക്കേ​തി​ൽ ഉ​ദ്ഘ​ട​നം ചെ​യ്തു.

തി​രു​വ​ല്ല അ​തി​രൂ​പ​ത കോ​ർ​പറേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി മാ​നേ​ജ​ർ ഫാ. ​മാ​ത്യൂ പു​ന​ക്കു​ളം, ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഏ​ബ്ര​ഹാം, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഫാ. ​നൈ​നാ​ൻ മാ​വു​ങ്ക​ൽ, ഹെ​ഡ്‌​മാ​സ്റ്റ​ർ റോ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up