Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnilYadav

പാ​റ്റ്ന​യി​ൽ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി നേ​താ​വി​നെ​തി​രെ വെ​ടി​യു​തി​ർ​ത്ത​ത് അ​ഞ്ച് ത​വ​ണ 

പാ​റ്റ്ന: പാ​റ്റ്ന മു​ൻ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​റും ജ​ന സു​രാ​ജ് പാ​ർ​ട്ടി നേ​താ​വു​മാ​യ അ​നി​ൽ യാ​ദ​വി​ന് നേ​രെ വെ​ടി​വെ​പ്പ്. പാ​റ്റ്ന​യി​ലെ ബു​ദ്ധ കോ​ള​നി പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്വ​ന്തം വ​സ​തി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ൽ യാ​ദ​വി​നെ മെ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7:30 ഓ​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന അ​നി​ൽ യാ​ദ​വി​ന് നേ​രെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. അ​ദ്ദേ​ഹ​ത്തി​ന് കാ​ലു​ക​ളി​ലും അ​ടി​വ​യ​റ്റി​ലു​മാ​യി 4-5 വെ​ടി​യു​ണ്ട​ക​ൾ ഏ​റ്റി​ട്ടു​ണ്ട്. നി​ല​വി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. 

വാ​ർ​ത്ത​യ​റി​ഞ്ഞ് ജ​ൻ സു​രാ​ജ് പാ​ർ​ട്ടി സ്ഥാ​പ​ക​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ, പ്ര​തി​പ​ക്ഷ നേ​താ​വും ആ​ർ​ജെ​ഡി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ തേ​ജ​സ്വി യാ​ദ​വ്, പൂ​ർ​ണി​യ എം​പി പ​പ്പു യാ​ദ​വ് എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​നി​ൽ യാ​ദ​വി​നെ​യും കു​ടും​ബ​ത്തെ​യും സ​ന്ദ​ർ​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് തൊ​ട്ട​ടു​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബി​ഹാ​റി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നെ​ന്നും സം​സ്ഥാ​ന​ത്ത് 'ഗു​ണ്ടാ രാ​ജ്' ആ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ബി​ഹാ​റി​ൽ ഒ​രു മു​ഴു​വ​ൻ സ​മ​യ ഡി​ജി​പി പോ​ലു​മി​ല്ലെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ കു​റ്റ​പ്പെ​ടു​ത്തി. 

സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് സം​ഘ​വും പൊ​ലി​സും പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.





Latest News

Corehub Up