Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AniridhRavichander

സംഗീത സംവിധായകൻ അ​നി​രു​ദ്ധും കാ​വ്യ മാ​ര​നും വി​വാ​ഹി​ത​രാ​കു​ന്നു; ന​വം​ബ​ർ 11-ന് ​ഗ്രീ​സി​ൽ വി​വാ​ഹം

തമിഴ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഉ​ട​മ​യും സ​ൺ നെ​റ്റ്‌​വ​ർ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ കാ​വ്യ മാ​ര​നും വി​വാ​ഹി​ത​രാ​കു​ന്നു. ന​വം​ബ​ർ 11-ന് ​ഗ്രീ​സി​ൽ വ​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സ്വ​കാ​ര്യ ച​ട​ങ്ങി​ലാ​കും വി​വാ​ഹം.

സ​ൺ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ക​ലാ​നി​ധി മാ​ര​നും ഭാ​ര്യ കാ​വേ​രി മാ​ര​നും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി​യെ നേ​രി​ൽ​ക​ണ്ട് വി​വാ​ഹ റി​സ​പ്ഷ​നി​ലേ​ക്ക് ക്ഷ​ണി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ജൂ​ബി​ലി ഹി​ൽ​സി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി​യാ​ണ് മാ​ര​ൻ കു​ടും​ബം ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. ന​വം​ബ​ർ 21-ന് ​ചെ​ന്നൈ​യി​ൽ വ​ച്ചാ​ണ് വ​ധൂ​വ​ര​ന്മാ​രു​ടെ വി​വാ​ഹ റി​സ​പ്ഷ​ൻ ന​ട​ക്കു​ന്ന​ത്. ത​മി​ഴ് സി​നി​മാ ലോ​ക​ത്തെ​യും വ്യ​വ​സാ​യ-​രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ​യും പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി അ​നി​രു​ദ്ധി​ന്‍റെ​യും കാ​വ്യ​യു​ടെ​യും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ ഹി​റ്റ്മേ​ക്ക​റാ​യ അ​നി​രു​ദ്ധ് 'ലി​യോ', 'ജ​യി​ല​ർ', 'വേ​ട്ട​യ്യ​ൻ', 'കൂ​ലി' തു​ട​ങ്ങി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ സം​ഗീ​ത ലോ​ക​ത്ത് ത​രം​ഗം സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, സ​ൺ ഗ്രൂ​പ്പ് ഉ​ട​മ ക​ലാ​നി​ധി മാ​ര​ന്‍റെ മ​ക​ളാ​യ കാ​വ്യ മാ​ര​ൻ ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ മ​ത്സ​ര​ങ്ങ​ളി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​ത്തി​ലൂ​ടെ​യും ബി​സി​ന​സ് മി​ക​വി​ലൂ​ടെ​യും ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും ഏ​റെ ശ്ര​ദ്ധേ​യ​യാ​ണ്.

Latest News

Corehub Up