Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annammayammachi

അന്നമ്മയമ്മച്ചിക്ക് ചെറുപ്പമെന്ന് സർക്കാർ; നൂറ്റിയാറുകാരിക്ക് പെൻഷനില്ല

അ​ടൂ​ർ: പ്രാ​യം കു​റ​ച്ചു കാ​ണി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രു​മെ​ങ്കി​ലും താ​ന​റി​യാ​തെ ത​ന്‍റെ പ്രാ​യം എ​ട്ടു പ​തി​റ്റാ​ണ്ട് പി​ന്നി​ലേ​ക്ക് സ​ർ​ക്കാ​ർ ത​ന്നെ കു​റ​ച്ച​പ്പോ​ൾ ഏ​ഴം​കു​ളം സ്വ​ദേ​ശി അ​ന്ന​മ്മ ചാ​ക്കോ ഞെ​ട്ടി.

നൂ​റ്റി ആ​റു​കാ​രി​യാ​യ അ​ന്ന​മ്മ‍യ്ക്ക് സ​ർ​ക്കാ​ർ രേ​ഖ​യി​ൽ 23 വ​യ​സ് മാ​ത്രം. ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യ ആ​ധാ​ർ കാ​ർ​ഡി​ലെ പ്രാ​യം കാ​ട്ടി പ​ല്ലു​കൊ​ഴി​ഞ്ഞ മോ​ണ​കാ​ട്ടി ചി​രി​ക്കാ​നേ അ​ന്ന​മ്മ​യ്ക്കും ആ​കു​ന്നു​ള്ളൂ.

സ​ർ​ക്കാ​ർ ക​നി​ഞ്ഞു ന​ൽ​കി​യ നി​ത്യ​യൗ​വ​നം അ​ന്ന​മ്മ​യ്ക്ക് അ​ർ​ഹ​ത​പ്പെ​ട്ട വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ പോ​ലും ല​ഭി​ക്കാ​ത്ത സ്ഥി​തി​യി​ലെ​ത്തി​ച്ചു. 2018-ലാ​ണ് അ​ന്ന​മ്മ അ​മ്മ​ച്ചി ആ​ധാ​ർ കാ​ർ​ഡെ​ടു​ത്ത​ത്.

കാ​ർ​ഡ് വ​ന്ന​പ്പോ​ൾ അ​ന്ന​മ്മ​യു​ടെ ജ​ന​ന​ത്തീ​യ​തി 01/01/2003 എ​ന്നു ക​ണ്ട​പ്പോ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ ഞെ​ട്ടി. ഇ​ത​നു​സ​രി​ച്ച് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ അ​മ്മ​ച്ചി​ക്ക് ഇ​പ്പോ​ൾ 23 വ​യ​സ് മാ​ത്ര​മാ​ണ്.

ആ​ധാ​റി​ലെ പി​ഴ​വ് ചു​റ്റു​മു​ള്ള​വ​ർ​ക്ക് വ​ലി​യ കൗ​തു​ക​മാ​ണെ​ങ്കി​ലും, സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടാ​ൻ ഈ ​സാ​ങ്കേ​തി​ക പി​ഴ​വ് കാ​ര​ണ​മാ​യി.

ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ അ​ന്ന​മ്മ വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വ് ചാ​ക്കോ ജേ​ക്ക​ബി​നോ​ടൊ​പ്പം ആ​ന്ധ്ര​പ്ര​ദേ​ശി​ലാ​യി​രു​ന്നു. 55 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഭ​ർ​ത്താ​വ് മ​രി​ച്ചു. മ​ക​ൻ പി.​സി. ജോ​സ​ഫ് ആ​ന്ധ്ര​പ്ര​ദേ​ശ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ആ​ന്ധ്ര​യി​ലെ വാ​സം അ​വ​സാ​നി​പ്പി​ച്ച് ഇ​വ​ർ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ട്ട് ഇ​പ്പോ​ൾ 17 വ​ർ​ഷ​മാ​യി.

മൂ​ന്ന് പെ​ൺ​മക്കളും ഒ​രു ആ​ൺ​ കു​ട്ടി​യു​മ​ട​ക്കം നാ​ല് മ​ക്ക​ളാ​ണ് അ​ന്ന​മ്മ ചാ​ക്കോ​യ്ക്കു​ള്ള​ത്. നി​ല​വി​ൽ അ​ടൂ​ർ ഏ​ഴം​കു​ളം തേ​പ്പു​പാ​റ​യി​ലെ വീ​ട്ടി​ൽ മ​ക​ൻ പി.​സി. ജോ​സ​ഫി​നൊ​പ്പ​മാ​ണ് താ​മ​സം.

മ​രു​മ​ക​ൾ മേ​രി ജോ​സ​ഫാ​ണ് അ​മ്മ​ച്ചി​യെ പ​രിപാ​ലി​ക്കു​ന്ന​ത്. 15 കൊ​ച്ചു​മ​ക്ക​ള​ട​ങ്ങു​ന്ന വ​ലി​യൊ​രു കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​നി​ഴ​ലി​ലാ​ണ് നൂ​റ്റി​യാറു​കാ​രി..

Latest News

Corehub Up