മാഞ്ഞൂര്‍: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ വാര്‍ഷികാഘോഷം നിറവസന്തം 2026 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുതിര്‍ന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. മുതിര്‍ന്ന ഹരിതകര്‍മ സേനാംഗമായ തങ്കമ്മ പാപ്പനെ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടക്കല്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ് ലോഗോ പ്രകാശനം നിര്‍വഹിച്ചു.
എ സ്റ്റാര്‍ ലഭിച്ച അയല്‍ക്കൂട്ടങ്ങളെ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ ആദരിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനമികവ് തെളിയിച്ച മികച്ച സംരംഭകയായ ഷൈലമ്മ മുരളിയെ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ശോഭ ജെയിംസ് ആദരിച്ചു.
മികച്ച ജെഎല്‍ജി കര്‍ഷകയായ ഊര്‍മിള ഗോവിന്ദന്, മികച്ച ബാലസഭാംഗമായ എസ്.അഭിശങ്കര്‍, പോള്‍ വാള്‍ട്ട് മികവ് കരസ്ഥമാക്കിയ അലന് ബിനോയി എന്നിവരെ ആദരിച്ചു. കുടുംബശ്രീ സിഡിഎസിന്റെ ഒറ്റനാണയം പദ്ധതി പ്രകാരം വാങ്ങിയ എയര്‍ ബെഡ് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി. പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.