വികാരി ഫാ. പോൾ ചിറ്റിനപ്പിള്ളി നവതി ലോഗോ പ്രകാശനം ചെയ്യുന്നു.
കാലടി: മറ്റൂർ സെന്റ് ആന്റണീസ് പള്ളിയിലെ ക്രിസ്റ്റ്യൻ ലൈഫ് കമ്യൂണിറ്റി (സിഎൽസി) യുടെ നവതി ആഘോഷങ്ങൾക്ക് തുടക്കമായി. പരിശുദ്ധമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ വികാരി ഫാ. പോൾ ചിറ്റിനപ്പിള്ളി നവതി ലോഗോ പ്രകാശനം ചെയ്തു.
സഹവികാരി ഫാ. ഡെൽവിൻ മൂലൻ, ട്രസ്റ്റിമാരായ കെ.കെ. പോൾ കുടിയിരിപ്പിൽ, ജോയ് പോൾ വട്ടപ്പറമ്പൻ, വൈസ് ചെയർമാൻ മാർട്ടിൻ ചെമ്പകശേരി, മദർ സുപ്പീരിയർ സിസ്റ്റർ അനില കോട്ടക്കൽ, സിഎൽസി ആനിമേറ്റർ സിസ്റ്റർ എലൈജ, യൂണിറ്റ് പ്രസിഡന്റ് ഡൊമിനിക് ജോയ്, സെക്രട്ടറി അനീറ്റ പോളച്ചൻ എന്നിവർ പ്രസംഗിച്ചു. പതാക ഉയർത്തൽ, ഫ്ലാഷ് മോബ് എന്നിവയുണ്ടായിരുന്നു. ഒരു വർഷത്തെ നവതി ആഘോഷങ്ങളാണു നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു.