Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Feast

America

സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​ന പെ​രു​ന്നാ​ൾ ആ​ച​രി​ക്കു​ന്നു

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ മു​ഖ്യ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക​യു​ടെ കാ​വ​ൽ പി​താ​വും ശ്ലീ​ഹ​ന്മാ​രി​ൽ ത​ല​വ​നു​മാ​യ വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ നാ​മ​ത്തി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള ദു​ക്‌​റാ​ന പെ​രു​ന്നാ​ളും സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളും സം​യു​ക്ത​മാ​യി വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ (ജൂ​ൺ 25, 26, 27,28) എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ആ​ച​രി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​നാ​ന​ന്ത​രം കൊ​ടി ഉ​യ​ർ​ത്ത​ലോ​ടു കൂ​ടി ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ മ​ഹാ​മ​ഹ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ക​യു​ണ്ടാ​യി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും ഏ​ഴി​ന് റ​വ. ഫാ. ​രാ​ജ​ൻ പീ​റ്റ​റി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും പി​ന്നീ​ട് റാ​സാ, ചെ​ണ്ട​മേ​ളം, ഫ​യ​ർ​വ​ർ​ക്സ് ശേ​ഷം സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 നു ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും 9.30 നു ​റ​വ.​ഫാ. രാ​ജ​ൻ പീ​റ്റ​റി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും റ​വ. ഫാ. ​അ​രു​ൺ ഗീ​വ​ർ​ഗീ​സ്, റ​വ.​ഫാ. അ​ഭി​ലാ​ഷ് ഏ​ലി​യാ​സ് എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഹൈ​സ്കൂ​ൾ, കോ​ള​ജ് ത​ല​ത്തി​ലെ ബി​രു​ദ​ധാ​രി​ക​ളാ​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

തു​ട​ർ​ന്ന് കൈ​മു​ത്ത്, നേ​ർ​ച്ച വി​ള​മ്പ്, കൊ​ടി​യി​റ​ക്ക​ത്തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കു​ക​യാ​യി. പ​തി​വു​പോ​ലെ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള വി​ബി​എ​സ് (വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ) വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ അം​ഗ​ണ​ത്തി​ൽ വ​ച്ച് പ്ര​ഗ​ത്ഭ​രാ​യ സ​ൺ‌​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലും ദേ​വാ​ല​യ​ത്തി​ലെ യൂ​ത്ത് ലീ​ഗ് അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലും ന​ട​ത്തു​ന്നു ഈ ​വ​ർ​ഷ​ത്തെ വി​ബി​എ​സ് തീം "​സ​ഫാ​രി എ​സ്പെ​ഡി​ഷ​ൻ' എ​ന്നാ​ണ്.

മൂ​ന്ന് മു​ത​ൽ 16 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന ച​ട​ങ്ങോ​ടു കൂ​ടി ഈ ​വ​ർ​ഷ​ത്തെ വി​ബി​എ​സ് പ​ര്യ​വ​സാ​നി​ക്ക​ത്ത​ക്ക രീ​തി​യി​ൽ ആ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .

ഫി​ല​ഡ​ൽ​ഫി​യ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​ശ്വാ​സി​ക​ളെ​യും കു​ട്ടി​ക​ളെ​യും ഈ ​വ​രു​ന്ന പെ​രു​ന്നാ​ളി​നും വി​ബി​എ​സി​ലേ​ക്കും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി സാ​ദ​രം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്ന​താ​യി സം​ഘാ​ട​ക​ർ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി: stpeterscathedral.org

 

Latest News

Corehub Up