കൊച്ചി: കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്) സംസ്ഥാന അസംബ്ലി ഇന്നു രാവിലെ 10.30 മുതല്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. കത്തോലിക്ക കോണ്‍ഗ്രസ്, കെഎല്‍സിഎ, എംസിഎ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഏബ്രഹാം പട്ട്യാനി മുഖ്യാതിഥിയാകും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥിസമരത്തിന് അസംബ്ലി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, വൈസ് പ്രസിഡന്റ് ജയ്മോന് തോട്ടുപുറം തുടങ്ങിയവർ പ്രസംഗിക്കും.