ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 2013 മുതൽ 2025 വരെയുള്ള കാലയളവിൽ 26,582 ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലിസിന്റെ കണക്കുകൾ.
കോവിഡ് ലോക്ഡൗൺ നിലനിന്നിരുന്ന 2020 ഒഴികെയുള്ള ഭൂരിഭാഗം വർഷങ്ങളിലും പ്രതിവർഷം 2000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
2013ൽ 1,636 ആയിരുന്ന കേസുകളുടെ എണ്ണം 2014ൽ 2,166 ആയി വർധിച്ചു. തുടർന്ന് 2015ൽ 2,199, 2016ൽ 2,155, 2017ൽ 2,146, 2018ൽ 2,135, 2019ൽ 2,168 എന്നിങ്ങനെയായിരുന്നു കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്ന് 2020ൽ കേസുകൾ 1,699 ആയി കുറഞ്ഞെങ്കിലും തൊട്ടടുത്ത വർഷങ്ങളിൽ വീണ്ടും ഉയർന്നു.