വടയാർ: ഉണ്ണിമിശിഹ പള്ളിയിലെ ഫാമിലി യൂണിറ്റുകളുടെയും വിശ്വാസപരിശീലന വിഭാഗത്തിന്റെയും സംയുക്ത വാർഷികാഘോഷം നടത്തി. വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ ജോസ് മാത്യു ചെറുതോട്ടുപുറം അധ്യക്ഷത വഹിച്ചു.
വിശ്വാസപരിശീലന വിഭാഗം ഹെഡ്മാസ്റ്റർ ഷിജു ജോർജ് ഒറ്റപ്ലാക്കൽ, ഫാമിലി യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പാലാക്കാരൻ, വിശ്വാസപരിശീലന വിഭാഗം സെക്രട്ടറി ബോബി ജോസ് കുരാപ്പള്ളിൽ,അഡോറേഷൻകോൺവെന്റ് മദർ സുപ്പീരിയർ ഗ്രേസ് മരിയ, കൈക്കാരൻ സേവ്യർതയ്യിൽ, ഫാമിലി യൂണിറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സാബു മാളിയേക്കൽ, സിൻസൻഅലക്സ് തെക്കേത്തറ, പോൾ അലക്സ് പാറശേരിൽ, സാബുസിറിയക് അങ്ങാടിയിൽ, സോണിയ സിൻസൻ, അലീന ജയൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Annually held