കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തുറന്ന റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: തീർഥാടന കേന്ദ്രമായ മാർത്തോമ്മ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് റവന്യൂ വകുപ്പിന്റെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളെയും ഒരുമിപ്പിച്ചു ചെറിയ പള്ളിയുടെ കെട്ടിടത്തിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.
പള്ളി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, തഹസിൽദാർ കെ.എസ്. സതീശൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ബ്ലെസ്സി പി. അഗസ്റ്റിൻ, കെ.എം. സുബൈർ, റ്റി.എ. നസീറ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രധിനിധികൾ, പള്ളി സഹവികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ജന പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.
ഇന്ന് രാവിലെ വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്ക് പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മർക്കോസ് മാർ ക്രിസോസ്റ്റമോസ് കാർമികത്വം വഹിക്കും.
പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപന്നങ്ങളുടെ സമർപ്പണ ഉദ്ഘാടനവും കലവറ നിറക്കലും വൈകീട്ട് അഞ്ചിനു നടത്തും. ആറിന് സന്ധ്യാ നമസ്കാരം
Tags : NattuVishesham DistrictNews