x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ടി​ലും തി​രു​വ​മ്പാ​ടി​യി​ലും തൂ​ഫാ​ന്‍ ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 30, 2026 03:56 AM IST | Updated: September 30, 2026 03:56 AM IST

തൂ​ഫാ​ൻ 2.0 പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ന​വും ഉ​പ​യോ​ഗ​വും പൂ​ർ​ണ​മാ​യി ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​ലി​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന തൂ​ഫാ​ൻ 2.0ന് ​കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ മു​ഹ​മ്മ​ദ്‌ സു​ഹൈ​ൽ തൂ​ഫാ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ള്ള കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി പി.​കെ. അ​സീ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഒ​മ്പ​ത് പേ​ർ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് തൂ​ഫാ​ൻ ബാ​ഡ്ജ് അ​ണി​യി​ച്ചു.

വാ​ർ​ഡു​ക​ളി​ലെ 140 പേ​രെ തൂ​ഫാ​ൻ വാ​രി​യേ​ഴ്സാ​യി പ്ര​ഖ്യാ​പി​ച്ചു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം പ​ക​രു​ന്ന വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ അ​ഞ്ച് മു​ത​ല്‍ എ​ട്ട് വ​രെ എ​ല്ലാ വാ​ർ​ഡി​ലും തൂ​ഫാ​ൻ ഗ്രാ​മ​സ​ഭ ന​ട​ത്തും. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഡാ​ർ​ളി ഏ​ബ്രാ​ഹം പു​ല്ലം​കു​ന്നേ​ൽ, ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ, മെം​ബ​ർ എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, സെ​ക്ര​ട്ട​റി യാ​ദ​വ് വി​ൽ​സ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. മ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെം​ബ​ർ​മാ​രാ​യ ജോ​സ് വെ​ളി​യ​ത്ത്, സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, റ​സീ​ന യൂ​സ​ഫ്, ബി​ന്ദു കു​ര്യ​ൻ ആ​നി​ക്കാ​ട്ട്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​മ്പാ​ടി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ-​നാ​ർ​ക്കോ​ഹ​ണ്ട് കാ​ന്പ​യി​നി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. കു​ടും​ബ​ശ്രീ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ​സേ​ന, യു​വ​ജ​ന-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ർ​ഡ് ത​ല​ത്തി​ൽ ശ​രാ​ശ​രി പ​ത്ത് തൂ​ഫാ​ൻ വോ​ള​ന്‍റി​യ​ർ​മാ​രെ ക​ണ്ടെ​ത്തി ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക തൂ​ഫാ​ൻ ഗ്രാ​മ​സ​ഭ​ക​ളും സം​ഘ​ടി​പ്പി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ സി.​കെ. കാ​സിം തൂ​ഫാ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു താ​ന്നി​ക്കാ​ക്കു​ഴി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത, അ​സി. സെ​ക്ര​ട്ട​റി ബൈ​ജു തോ​മ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജോ​ൺ​സ​ൺ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റം​ല ചോ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ര​സ്വ​തി, മ​റി​യാ​മ്മ വ​ർ​ക്കി, തി​രു​വ​മ്പാ​ടി പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഇ.​കെ. ര​മ്യ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up