മിത ട്രീസ, മരിയ ബിജു
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ സാമൂഹ്യശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന വാർത്ത വായന - എഡിറ്റിംഗ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാംസ്ഥാനം.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മിത ട്രീസ (പരിയാപുരം സെന്റ് മേരീസ് എച്ച്എസ്എസ്) ഒന്നും ടി. ഫാത്തിമ ഹെൽന (തിരൂർക്കാട് എഇഎം എച്ച്എസ്എസ്) രണ്ടും പി. അനുനന്ദ (മക്കരപ്പറന്പ് ഗവണ്മെന്റ് വിഎച്ച്എസ്എസ്) മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ മരിയ ബിജു (പരിയാപുരം സെന്റ് മേരീസ് എച്ച്എസ്എസ്) ഒന്നും സി.പി. അയിഷ ഹിബ (മങ്കട ചേരിയം ഗവണ്മെന്റ് എച്ച്എസ്) രണ്ടും എ. അയിഷ തെസ്നീം (കടുങ്ങപുരം ഗവ.എച്ച്എസ്എസ്) മൂന്നും സ്ഥാനത്തെത്തി.
ഇഒ ജോസ്മി ജോസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സോഷ്യൽ സയൻസ് കണ്‍വീനർ റിയാസ് മങ്കട അധ്യക്ഷത വഹിച്ചു.
ഉമ അങ്ങാടിപ്പുറം, പ്രജിത കുന്നത്ത്, സത്താർ ആനമങ്ങാട്, നജീബ് മൂർക്കനാട്, ആരിഫ് കൂട്ടിൽ, പ്രധാനാധ്യാപിക കെ.ജി.അനുപമ എന്നിവർ പ്രസംഗിച്ചു.